കമ്പളക്കാട്: കഴിഞ്ഞ ദിവസം കമ്പളക്കാട് ടൗണിലെ നോപാര്‍ക്കിങ് ഏരിയയില്‍ വാഹനം നിര്‍ത്തിയതിനെ തുടര്‍ന്ന് പൊലീസ് പിഴ ഈടാക്കിയതുമായി ബന്ധപ്പെട്ടുണ്ടായ അനിഷ്ട സംഭവങ്ങളില്‍ പൊലീസ് 16 പേര്‍ക്കെതിരെ കേസെടുത്തു. തിരിച്ചറിഞ്ഞ ആറു പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെയുമാണ് കേസെടുത്തത്. പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൡലാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ 11ഓടെ നോപാര്ക്കിങ്ങിലെ തന്റെ വാഹനത്തിന് പിഴ ചുമത്തിയത് പോലെ മറ്റ് വാഹനങ്ങള്‍ക്കും പിഴ ചുമത്തണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്തെ അഷ്റഫ് നടത്തിയ പ്രതിഷേധമാണ് അനിഷ്ട സംഭവങ്ങളില്‍ കലാശിച്ചത്. ടൗണില്‍ ഏറെനേരം സംഘര്‍ഷാവസ്ഥ ഉണ്ടാക്കിയ സംഭവത്തിനിടെ പൊലീസ് മര്‍ദിച്ചെന്ന് ആരോപിച്ച അഷ്റഫ് ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളടക്കമുള്ള 16 പേര്‍ക്കെതിരെയാണ് ഇപ്പോള്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ അഷ്റഫിനെ കയറ്റിയ പൊലീസ് വാഹനം തടഞ്ഞതിനാണ് തിരിച്ചറിഞ്ഞ അഞ്ചുപേര്‍ക്കെതിരെ കേസെടുത്തതെന്ന് കമ്പളക്കാട് പൊലീസ് പറഞ്ഞു. മറ്റുള്ളവര്‍ തൊട്ടുമുന്‍പ് നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരാണ്. ഞായറാഴ്ച രാത്രി 11ഓടെ കേസില്‍ പ്രതി ചേര്ക്കപ്പെട്ടവര്ക്കായി പൊലീസ് ടൗണിലും പരിസര പ്രദേശങ്ങളിലും അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: