ബത്തേരി: ഓട്ടോറിക്ഷയില്‍ ബൈക്കിടിച്ച് ആറു പേര്‍ക്ക് പരുക്കേറ്റു. ഓട്ടോറിക്ഷ യാത്രക്കാരായ മൂലങ്കാവ് ഗ്രീന്‍ഹില്‍സ് സ്കൂള്‍ വിദ്യാര്‍ത്ഥികളായ നിജ(12), ആഞ്ജല(12), ആഞ്ജലയുടെ അമ്മ ടിന്റു (31), ഓട്ടോ െ്രെഡവര്‍ അബ്ദു(53) ബൈക്ക് യാത്രികരായ അയ്യംകൊല്ലി സ്വദേശികളായ അസീസ്(30), രാജ്കുമാര് (37) എന്നിവര്‍ക്കാണ് പരുക്കേറ്റത്. നിസാര പരുക്കേറ്റ ആറു പേരെയും സുല്‍ത്താന്‍ ബത്തേരിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച്ച രാവിലെ എട്ടോടെ തിരുനെല്ലി പെട്രോള്‍ പമ്പിനു മുന്നിലാണ് അപകടം. മൂലങ്കാവ് ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയില്‍ റോഡിന്റെ വലതുഭാഗത്തെ പോക്കറ്റ് റോഡില്‍ നിന്നും വന്ന ഇരുചക്രവാഹനം ഇടിച്ചാണ് അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: