മാനന്തവാടി:പോരൂർ ശ്രീ ഉതിരമാരുതൻ ക്ഷേത്രം പുനരുദ്ധാരണം കട്ടിളവെപ്പ് കർമ്മം ഓഗസ്റ്റ് 27 ന് നടക്കും ചടങ്ങുകളോടനുബഡിച്ച് മഹാഗണപതി ഹോമം, മഹാമൃത്യുഞ്ജയഹോമവും നടക്കുമെന്ന് ഭാരവാഹികൾപത്ര സമ്മേളനത്തിൽ അറിയിച്ചു.കട്ടിളവെപ്പ് കർമ്മത്തിനു പുറമെ, പാട്ട്പുര കുറ്റിയടിക്കൽ, സാംസ്ക്കാരിക സദസ്.പുനരുദ്ധാരണം തുടങ്ങിയവയും നടക്കും 27 ന് ഉച്ചക്ക് ക്ഷേത്രം തന്ത്രി,തരണനെല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപാടിന്റെയും മേൽശാന്തി മൂഴിയോട്ട് ഇല്ലത്ത് സുരേഷ് നമ്പൂതിരിപാടിന്റെയും മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക. തുടർന്ന് നടകുന്ന സാംസ്കാരിക സദസ് പി.പി.ബാലസുബ്രമണ്ഡ്യൻ ഉദ്ഘാടനം ചെയ്യും.പത്ര സമ്മേളനത്തിൽ കെ.വി.സുനിൽ, പ്രസന്നൻ, ശൃംരാജ് തുടങ്ങിയവർ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: