കല്‍പ്പറ്റ:നേത്രദാന പക്ഷാചരണത്തിന് തുടക്കമായി. നേത്രദാന സന്ദേശം സമൂഹത്തിലെത്തിക്കുവാന്‍ അധ്യാപകവിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി. ഉഷാകുമാരി പറഞ്ഞു. ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മാനന്തവാടിയിലെ കണ്ണൂര്‍ സര്‍വ്വകലാശാല ബി.എഡ് സെന്ററില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. സന്നദ്ധ നേത്രദാനം പ്രോത്സാഹിപ്പിക്കുകയും ഇത് സംബന്ധിച്ചുളള തെറ്റിദ്ധാരണകളും വികലമായ കാഴ്ചപ്പാടുകളും ഇല്ലായ്മ ചെയ്യുകയാണ് പക്ഷാചരണ ലക്ഷ്യം. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജെ.പൈലി അദ്ധ്യക്ഷത വഹിച്ചു. നേത്രദാന സമ്മതപത്രിക ജില്ലാ പഞ്ചായത്ത് അംഗം എന്‍.വി.കുഞ്ഞിമോളില് നിന്നും മൊബൈല്‍ ഒഫ്താല്‍മിക് സര്ജന് ഡോ. ടി. വിനൂജ ഏറ്റുവാങ്ങി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്.വിവേക്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍.എച്ച്.എം.ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി.അഭിലാഷ് പ്രതിജ്ഞ ചെല്ലികൊടുത്തു. സീനിയര്‍ ഓപ്ട്രോമെട്രിസ്റ്റ് പുഷ്പതിലകം പക്ഷാചരണ സന്ദേശം നല്കി. സപ്തംബര്‍ 8 ന് പക്ഷാചരണം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: