കല്‍പ്പറ്റ : ട്രഷറി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഡ്രോയിങ് ആന്റ് ഡിസ്ബേഴ്സിങ് ഓഫീസര്‍മാര്‍ക്ക് ഡിജിറ്റല്‍ സിഗ്നേച്ചര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 21 ന് കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍സെക്കന്‍ഡറി ഓഡിറ്റോറിയത്തിലും 22ന് മാനന്തവാടി ബ്ലോക്ക് ട്രൈസം ഹാളിലും രാവിലെ 10 മുതല്‍ അഞ്ചുവരെയാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.സ്പാര്‍ക്ക് വെബ്സൈറ്റിന്റെ ഹോംപേജില്‍ ഡിജിറ്റല്‍ സിഗ്നേച്ചറിനുള്ള അപേക്ഷയും അനുബന്ധ വിവരങ്ങളും ലഭ്യമാണ്. വ്യക്തിയെ തിരിച്ചറിയുന്നതിന് പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ ഗസറ്റഡ് ഓഫീസര്‍(അപേക്ഷകനല്ലാത്ത)സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കേണ്ടതാണ്. ഇംഗ്ലീഷ് വലിയ അക്ഷരത്തില്‍ പൂരിപ്പിച്ച അപേക്ഷയില്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച് നീലമഷിയില്‍ മാത്രം അപേക്ഷയിലും ഫോട്ടോയിലും പതിയത്തക്ക വിധം ഒപ്പിടേണ്ടതാണ്. വെട്ടും തിരുത്തും ഉണ്ടാവരുത്. അപേക്ഷയിലെ നിര്ദ്ദിഷ്ടഭാഗം കണ്ട്രോലിങ് ഓഫീസറെക്കൊണ്ട് സാക്ഷ്യപ്പെടുത്തുകയും കണ്ട്രോലിങ് ഓഫീസറുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ (സ്വയം) സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ക്യാമ്പില്‍ ഹാജരാക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: