എല്‍ഡിഎഫ് സര്‍ക്കാരിനെ പിരിച്ചു വിടാന്‍ കേന്ദ്രത്തിനു ധൈര്യമുണ്ടോയെന്ന് കോടിയേരി ബാലകൃഷ്ണന് വെല്ലുവിളിക്കുന്നത് ദുഷ്ടലാക്കോടെയാണ്. അങ്ങനെ പിരിച്ചു വിട്ടാല്‍ ആദ്യം സന്തോഷിക്കുന്നത് കോടിയേരിയായിരിക്കും.മറ്റൊരു സിപിഎം നേതാവും പറയാത്തപ്പോലെ കോടിയേരി ഇങ്ങനെ വെല്ലുവിളിക്കുന്നത് പലതും മനസില്‍ കണ്ടാണ്.
മുഖ്യമന്ത്രി പിണറായി വിജയനെ എങ്ങനേയും താഴെ ഇറക്കുകയെന്നതാണ് കോടിയേരിയുടെ ലക്ഷ്യം. സര്‍ക്കാരിനെ പിരിച്ചുവിട്ടാല്‍ നിലവിലുള്ള ഭൂരിപക്ഷം എല്‍ഡിഎഫ് സര്‍ക്കാരിനു കിട്ടില്ലെന്നും ആ കുറവ് പിണറായിയുടെ ഭരണംകൊണ്ടുണ്ടായതാണെന്നു വരുത്തിത്തീര്‍ക്കാതെ തന്നെ സ്വാഭാവികമാണെന്നു പറയാന്‍ കഴിയുമെന്നും അതോടെ പിണറായിയുടെ ചരിത്രം പുറംപോക്കിലാകുമെന്നും കോടിയേരിക്കറിയാം.
പാര്‍ട്ടി സെക്രട്ടറി എന്ന നിലയിലും കോടിയേരി തികഞ്ഞ പരാജയമാണെന്ന് മറ്റാരെക്കാളും അറിയാവുന്നത് കോടിയേരിക്കു തന്നെയാണ്. കോടിയേരി സെക്രട്ടറി പദവിയെക്കാള്‍ ആഗ്രഹിച്ചത് ആഭ്യന്തര മന്ത്രിസ്ഥാനമാണ്. എന്നാല്‍ അറിഞ്ഞുകൊണ്ടു തന്നെ പിണറായി ആഭ്യന്തരവും ഏറ്റെടുത്തു. അതിന്റെ കൊതിക്കെറുവുകൂടിയാണ് സംസ്ഥാനം മറ്റൊരു തരത്തില്‍ അുഭവിച്ചുകൊണ്ടിരിക്കുന്നത്.
സിപിഎമ്മിന്റെ കണ്ണൂര്‍ ലോബിയുടെ നേതാവായിരുന്ന പിണറായി മുഖ്യമന്ത്രിയായപ്പോള്‍ ആ സ്ഥാനം ഏറ്റെടുത്തിട്ടുള്ളത് കോടിയേരി ബാലകൃഷ്ണനാണ്. അതു പിണറായിക്കിട്ടു തന്നെ പാരപണിയുന്ന നേതൃത്വമായിത്തീരുമെന്നു കരുതിയില്ല. ഇത്രയും നെറികെട്ടൊരു ഭരണം കേരളത്തില്‍ ഇതിനുമുന്‍പുണ്ടായിട്ടില്ലെന്ന് സാധാരണ സിപിഎം പ്രവര്‍ത്തകര്‍ തന്നെ സമ്മതിക്കും.
മാസങ്ങള്‍കൊണ്ടുതന്നെ അതു കുളമായി. കാര്യങ്ങള്‍ എത്രയോ മുന്‍പ് പിണറായിയില്‍നിന്നും പിടിവിട്ടുപോയി. പിണറായിയല്ല കോടിയേരി വിചാരിച്ചാല്‍പ്പോലും സര്‍ക്കാര്‍ നന്നാവില്ല. അതിനിടയിലുള്ള കോടിയേരിയുടെ സൂത്രപ്പണിയാണ് ഇപ്പോഴത്തെ വെല്ലുവിളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: