കറാച്ചി: ഐസിസി ടൂര്‍ണമെന്റുകളിലെ ഇന്ത്യക്കെതിരായ മത്സരങ്ങള്‍ പാക്കിസ്ഥാന് ബഹിഷ്ക്കരിക്കണമെന്ന് പാക്കിസ്ഥാന് ക്രിക്കറ്റ് ടീം മുന്‍ നായകന് ജാവേദ് മിയാന്‍ദാദ്.
ഇന്ത്യ- പാക്ക് പരമ്പര പുനരാരംഭിക്കാന്‍ ഇന്ത്യ തയ്യാറാകാത്ത സാഹചര്യത്തില്‍ പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്കെതിരായ മത്സരങ്ങള്‍ ബഹിഷ്ക്കരിക്കണമെന്ന് മിയാന്‍ദാദ് പറഞ്ഞു.
കല്ലും കട്ടയും കൊണ്ട് പ്രതികരിക്കേണ്ട സമയമാണിത്. പരമ്പര പുനരാരംഭിക്കാത്തിടത്തോളം ഇന്ത്യയുമായി ക്രിക്കറ്റ് കളിക്കേണ്ട ആവശ്യമില്ല. ഉഭയകഷി പരമ്പര പുനരാരംഭിക്കാന്‍ ഇന്ത്യയോട് യാചിക്കുന്നതില്‍ അര്‍ഥമില്ലെന്നും മിയാദാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: