ജമ്മു: ജമ്മു കശ്മീരിൽ അമര്‍നാഥ് തീര്‍ഥാടകര്‍ക്കുനേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമാണ് (എസ്ഐടി) ഇവരെ പിടികൂടിയത്.
ഇസ്മയില്‍, മവ്യയ, ഫുര്‍ഖാന്‍, യവാര്‍ എന്നിവരാണ് പിടിയിലായതെന്ന് കശ്മീര്‍ പോലീസ് മേധാവി മുനീര്‍ ഖാന് പറഞ്ഞു. പാക്കിസ്ഥാനില്‍നിന്നുള്ള ലഷ്കര്‍ ഭീകരരുമായി ഇവർ ബന്ധം പുലര്‍ത്തുന്നുണ്ട്.
ജൂലൈ 10നാണ് അമര്‍നാഥ് തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിനുനേരെ വെടിവയ്പുണ്ടായത്. ആക്രമണത്തില്‍ എട്ടു പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: