കൊളംബോ: ആദ്യം രവീന്ദ്ര ജഡേജയിലൂടെ ഇന്ത്യയുടെ അടി. പിന്നാലെ, കുശാല്‍ മെന്‍ഡിസും ദിമുത് കരുണരത്നെയും ചേര്‍ന്നുള്ള ലങ്കന്‍ തിരിച്ചടി. ഇന്ത്യ-ശ്രീലങ്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം കളിയാരാധകര്‍ക്ക് സമ്മാനിച്ചത് ആഘോഷപ്പൂത്തിരി.
കളി നിര്‍ത്തുമ്പോള്‍ രണ്ടാമിന്നിങ്സില്‍ ലങ്ക രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സില്‍. ഇപ്പോഴും 230 റണ്‍സ് പിന്നിലുള്ള ലങ്കയ്ക്ക് ഇന്നു മുഴുവന്‍ ബാറ്റ് ചെയ്താല്‍ മത്സരം രക്ഷിച്ചെടുക്കാമെന്നു പ്രതീക്ഷ.
ഇന്നലെ തന്നെ ലങ്കാദഹനം പ്രതീക്ഷിച്ചവരെ ആവേശത്തിലാഴ്ത്തി അഞ്ചു വിക്കറ്റുമായി ആര്. അശ്വിന് പടനയിച്ചപ്പോള്‍ 183 റണ്‍സിന് ലങ്കയുടെ ഒന്നാമിന്നിങ്സ് അവസാനിച്ചു. ആദ്യ ടെസ്റ്റില്‍ നിന്നു വ്യത്യസ്തമായി ആതിഥേയരെ ഫോളോ ഓണ്‍ ചെയ്യിച്ച ഇന്ത്യന്‍ നായകന് വിരാടിന് പിഴച്ചു.
തുടക്കം കെങ്കേമം, പിന്നെ പിടിവിട്ടു. രണ്ടാമിന്നിങ്സില്‍ ഏഴു റണ്‍സെടുക്കുമ്പോഴേക്കും ഓപ്പണര്‍ ഉപുല്‍ തരംഗയെ മടക്കി ഉമേഷ് യാദവ് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്കി. എന്നാല്‍, മൂന്നാമനായെത്തിയ കുശാല്‍ മെന്‍ഡിസും (110), ഓപ്പണര്‍ കരുണരത്നെയും (92 നോട്ടൗട്ട്) വിരാടിനെയും ഇന്ത്യയെയും നിരാശയിലാഴ്ത്തി.
രണ്ടാം വിക്കറ്റില്‍ 191 റണ്‍സ് ചേര്‍ത്തു സഖ്യം. 135 പന്തില്‍ 17 ഫോറുകളോടെ മെന്‍ഡിസിന്റെ മൂന്നാം സെഞ്ചുറി. കളിയവസാനിക്കാന്‍ ഓവറുകള്‍ മാത്രം ശേഷിക്കെ മെന്‍ഡിസിനെ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ കൈയിലെത്തിച്ച് ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയെ തിരികെയെത്തിച്ചു. മലിന്ദ പുഷ്പകുമാരയാണ് കരുണരത്നെയ്ക്ക് കൂട്ടായി ക്രീസില്‍.
ആദ്യ ഇന്നിങ്സില്‍ അശ്വിനും ഷാമിയും ജഡേജയും ലങ്കന്‍ ബാറ്റ്സ്മാന്മാരെ ചുരുട്ടിക്കെട്ടി. 69 റണ്‍സ് വഴങ്ങിയാണ് അശ്വിന് അഞ്ചു വിക്കറ്റെടുത്തത്. ജഡേജയ്ക്കും ഷാമിക്കും രണ്ടു വീതവും ഉമേഷ് യാദവിന് ഒന്നും വിക്കറ്റ്.
ഇരുപത്തിയാറാം തവണയാണ് അശ്വിന് അഞ്ചു വിക്കറ്റ് നേടുന്നത്. വേഗത്തില്‍ 150 വിക്കറ്റ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി ജഡേജ. 32 കളിയില്‍ ഈ നേട്ടം. 29 ടെസ്റ്റില്‍ 150 തികച്ച ആര്. അശ്വിന് ഒന്നാമത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് നിരോഷന്‍ ഡിക്വാല (51) ലങ്കന്‍ ടോപ് സ്കോറര്‍.
സ്കോര്‍ബോര്‍ഡ്
ഇന്ത്യ ഒന്നാമിന്നിങ്സ്
622/9 ഡിക്ല.
ശ്രീലങ്ക ഒന്നാമിന്നിങ്സ് 183
ശ്രീലങ്ക രണ്ടാമിന്നിങ്സ്
ദിമുത് കരുണരത്നെ നോട്ടൗട്ട് 92, ഉപുല്‍ തരംഗ ബി ഉമേഷ് 2, കുശാല്‍ മെന്‍ഡിസ് സി സാഹ ബി പാണ്ഡ്യ 110, മലിന്ദ പുഷ്പകുമാര നോട്ടൗട്ട് 2, എക്സ്ട്രാസ് 3, ആകെ 60 ഓവറില്‍ 209/2.
വിക്കറ്റ് വീഴ്ച: 1-7, 2-198.
ബൗളിങ്: ഉമേഷ് യാദവ് 9-2-29-0, ആര്. അശ്വിന് 24-6-79-0, മുഹമ്മദ് ഷാമി 6-2-13-0, രവീന്ദ്ര ജഡേജ 16-2-76-0, ഹാര്‍ദിക് പാണ്ഡ്യ 5-0-12-1.
പ്രതികരിക്കാൻ ഇവിടെ എഴുതുക: