വടക്കാഞ്ചേരി: ബിജെപി വടക്കാഞ്ചേരി നിയോജക മണ്ഡലം പഠനശിബിരം ദേശീയ സമിതി അംഗം പി.എസ് ശ്രീരാമന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. ഗിരീഷ് കുമാര്‍ അധ്യക്ഷനായിരുന്നു.
കെ.പി ജോര്‍ജ്, അനീഷ് ഇയ്യാന്‍, ബി. ഗോപാലകൃഷ്ണന്, ഐ.എന്‍ രാജേഷ്, രഘുനാഥ് എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. അഡ്വ. ഗിരിജന്‍ നായര്‍, രാജേഷ് പോട്ടോര്‍ സംസാരിച്ചു.
ചേലക്കര: ബിജെപി ചേലക്കര മണ്ഡലം കണ്വെന്ഷന് ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് ജിജി ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി.കെ.മണി അദ്ധ്യക്ഷനായി.
ബിജെപി സംസ്ഥാനസമിതി അംഗം വി.ഉണ്ണികൃഷ്ണന്, സ്വദേശി ജാഗരണ്‍മഞ്ച് ജില്ലാകണ്‍വീനര്‍ ടി.എസ്.നീലാംബരന്‍, അഡ്വ. ഹരികിരണ്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു.
ജില്ലാപ്രസിഡണ്ട് എ.നാഗേഷ് സമാപനപ്രസംഗം നടത്തി. പ്രഭാകരന് മാഞ്ചാടി, രാജേഷ് നമ്പ്യാത്ത്, ചന്ദ്രബോസ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: