തിരുവനന്തപുരം: 2014 ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുത്തേണ്ടുന്ന ശമ്പള പരിഷ്കരണം കാലാവധി തീര്‍ന്ന് പതിനേഴ് മാസം പിന്നിട്ടിട്ടും നടപ്പില്‍ വരുത്തുവാന്‍ കാണിക്കുന്ന വിമുഖത ഒരു കാരണവശാലും അനുവദിക്കാന്‍ സാധിക്കില്ലായെന്ന് ഐഎന്റ്റിയുസി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന് പറഞ്ഞു.
കെല്‍ട്രോണ്‍ എംപ്ലോയീസ് യൂണിയന് (ഐഎന്‍ടിയുസി), കെല്‍ട്രോണ്‍ എംപ്ലോയീസ് ഓര്ഗനൈസേഷന് തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം കെല്‍ട്രോണ്‍ ആസ്ഥാനത്ത് ജീവനക്കാരുടെ ഉപവാസസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആര്. ചന്ദ്രശേഖരന്.
കെല്‍ട്രോണ്‍ എംപ്ലോയീസ് യൂണിയന് ജനറല്‍ സെക്രട്ടറി പി. സുധാകരന് നായര്‍ അധ്യക്ഷത വഹിച്ചു. സമ്മേളനം ഐഎന്‍ടിയുസി യൂണിയന് ജനറല്‍ സെക്രട്ടറി ജെ.എ.നൗഫല്‍, എഐടിയുസി സംസ്ഥാന സെക്രട്ടറി കെ.പി. ശങ്കരദാസ്, വി.ജെ. ജോസഫ്, പി. സുധാകരന്, അനന്തപുരി മണികണ്ഠന്, മോഹനന് നായര്‍, ജയകുമാര്‍ സുന്ദരന്‍, രാമകൃഷ്ണന്, അജിത്കുമാര്‍, വി.ആര്. ഹരീന്ദ്രകുമാര്‍, ബാലകൃഷ്ണന്, സതീഷ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: