ലോകത്ത് സിപിഎമ്മിനുമാത്രമായി ഒരുവികാരവും ഭാഷയുമുണ്ടോ.സിപിഎമ്മിന്റെ നേതാക്കള്‍ ഓരോന്നു പറയുമ്പോള്‍ അങ്ങനെയൊക്കെ തോന്നിപ്പോകും.മാധ്യമപ്രവര്‍ത്തകരോട് പുറത്തുകടക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞതു മനപ്പൂര്‍വം അല്ലെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറയുന്നത്.
വരാന്‍ പാടില്ലാത്ത സ്ഥലത്തു വന്നതുകൊണ്ടുള്ള സ്വാഭാവിക പ്രതികരണമായിരുന്നുവത്രെ അത്.വരാന്‍പാടില്ലാത്ത സ്ഥലം എന്നുവെച്ചാല്‍ അത്രയ്ക്കു രഹസ്യമായ സ്ഥലം എന്നാണോ അര്‍ഥമാക്കേണ്ടത്.മസ്ക്കറ്റ് ഹോട്ടല്‍ അത്തരം രഹസ്യ ഇടമാണോ.സര്‍ക്കാര്‍ സമാധാന ചര്‍ച്ച നടത്തുന്നത് രഹസ്യ ഇടങ്ങളിലാണോ.
കോടിയേരിയില്‍നിന്നും ഇതില്‍ക്കൂടുതലൊന്നും ആരും പ്രതീക്ഷിക്കുകയില്ല.ആടിനെ പട്ടിയാക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ ആള്‍ക്കാരാണല്ലോ.എന്നാലും ഇവര്‍ പറയുന്നതുമാത്രം വിശ്വസിക്കാന്‍ ആള്ക്കാര് വിഡ്ഢികളാണെന്നു കരുതാന്‍മാത്രം ഉളുപ്പില്ലാത്തവരാണോ സിപിഎം.മൂഢസ്വര്‍ഗത്തില്‍ കഴിയാന്മാത്രമുള്ള പരിശീലനമാണോ കോടിയേരി ഉള്‍പ്പടെയുള്ളവര്‍ ഇന്നും പാര്‍ട്ടിക്ളാസുകളില്‍ നല്‍കുന്നത്.
പാര്‍ട്ടിക്കാരോ അനുഭാവികളോ അങ്ങനെ ആകുന്നതില്‍ കുഴപ്പമില്ല. അതവരുടെ വിധി.അല്ലാത്തവരും കേരളത്തില്‍ ജീവിക്കുന്നുണ്ടല്ലാ.അവരേയും വിഡ്ഢികളാക്കണോ.
ഇനി വരാന്‍ പാടില്ലാത്തിടത്തു വന്നുവെന്നിരിക്കട്ട.ഇങ്ങനെയാണോ അത്തരക്കാരെ പുറത്താക്കുന്നത്. വിവരദോഷിയായൊരു സെക്യൂരിറ്റിക്കാരന്റെ പണിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് തന്നെ വേണമെന്നുണ്ടോ.
അതല്ലെങ്കില്‍ ക്യാമറ കത്തിയാണെന്നോ തോക്കാണെന്നോ പിണറായി ധരിച്ചുകാണുമോ.എം.വി.ജയരാജനെപ്പോലുള്ളവര്‍ ഉപദേശകരായ സ്ഥിതിക്ക് അങ്ങനെ ധരിപ്പിക്കാനും മതി.പിണറായിയുടെ ഇത്തരം അല്പ്പത്തമൊക്കെ കോടിയേരി സഖാവിനു സുഖിക്കും.എങ്ങനേയും പിണറായിക്കിട്ടു പണികൊടുക്കണമെന്നും പറഞ്ഞാണല്ലോ കോടിയേരി നടക്കുന്നത്.പക്ഷേ എല്ലാവരും കോടിയേരിയുടെ മനസുള്ളവരല്ലല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: