നീലേശ്വരം: ഹര്‍ത്താല്‍ ദിനത്തില്‍ സിപിഎം അക്രമത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു പോകുകയായിരുന്ന ബിജെപി നീലേശ്വരം മുനിസിപ്പല്‍ വൈസ് പ്രസിഡന്റ് എം.സന്തോഷിനെ വീണ്ടും സിപിഎം ക്രിമിനലുകള്‍ വഴിയില്‍ തടഞ്ഞ് നിര്‍ത്തി അക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നീലേശ്വരം പോലീസ് കേസെടുത്തു. സിപിഎം പ്രവര്‍ത്തകരായ സന്ദീപ്, രഞ്ജിത്ത്, വിനയന് എന്നിവര്‍ക്കെതിരെയാണ് കേസ്.
സന്തോഷും ബിജെപി ജില്ലാ കമ്മിറ്റിയംഗം ടി.രാധാകൃഷ്ണന്, മുനിസിപ്പല്‍ പ്രസിഡന്റ് സുകുമാരന്‍ എന്നിവര്‍ സഞ്ചരിച്ച ബിജെപി പ്രവര്ത്തകന് ചിറപ്പുറത്തെ ഷാജിയുടെ ഓട്ടോറിക്ഷ നെടുങ്കണ്ടയില്‍ വെച്ചാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞത്. സന്തോഷിനെ മാത്രം ഇവര്‍ സംഘം ചേര്‍ന്ന് ക്രൂരമായി അക്രമിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: