കണ്ണൂര്‍: അംഗപരിമിതനായ ലോട്ടറി വില്‍പ്പനക്കാരന്റെ ദുരൂഹ മരണവുമായിബന്ധപ്പെട്ട് നാല് അന്യസംസ്ഥാന തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു. നീര്‍ച്ചാലിലെ പള്ളിയറയില്‍ മമ്മുവിന്റെ മകന് പി.അഷറഫി(55)നെയണ് കഴിഞ്ഞ ദിവസം നീര്‍ച്ചാലില്‍ ഷേക്ക് ജുമാ മസ്ജിദിന് സമീപത്തെ പഴയ സിസി ബീഡികമ്പനി കെട്ടിടത്തിനടുത്തായി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒരുകാലില്ലാത്ത അഷറഫ് ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച് ലോട്ടറിവില്‍പ്പന നടത്തിവരികയായിരുന്നു. മൃതദേഹത്തിന് ഒരുദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് അനുമാനം. ഇതുകൂടാതെ കഴിത്തിനും നെഞ്ചിനും ഇടതുകയ്യിലും മുറിവേറ്റ പാടുമുണ്ട്. ശരീരത്തിലേറ്റ മുറിവാണ് ദുരൂഹതക്ക് കാരണമായത്.
ഡോഗ്സ്ക്വാഡും വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ സംശയത്തിന്റെ പേരിലാണ് അന്യസംസ്ഥാന തൊഴിലാളികളെ കസ്റ്റെടുയിലെടുത്തത്. ഷൈബയാണ് അഷറഫിന്റെ ഭാര്യ. അഖില, നാജിറ എന്നിവര്‍ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: