കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ ലൈഫ് മിഷന് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് അര്‍ഹരായ ഭൂരഹിത ഭവന രഹിതരെയും ഭൂമിയുള്ള ഭവന രഹിതരുടെയും കരട് ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
ലിസ്റ്റ് പൊതുജനങ്ങള്‍ക്ക് പരിശോധനയ്ക്കായി നഗരസഭ ഓഫീസ്, കുടുംബശ്രീ/ഐ.സി.ഡി.എസ് ഓഫീസ്, കുടുംബശ്രീ ജില്ലാ മിഷന് ഓഫീസ്, സിവിðസ്റ്റേഷന്, അംഗന്‍വാടികള്‍, വില്ലേജ് ഓഫീസുകള്‍, പോലീസ് സ്റ്റേഷന്, കെ.എസ്.ഇ.ബി, മൈനിംഗ് & ജിയോളജി ഓഫീസ്, വിജിലന്‍സ്&ആന്റി കറപ്ഷന്‍ ഓഫീസ്, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളി പരിശോധനയ്ക്ക് ലഭിക്കും. ആക്ഷേപങ്ങള്‍ ആഗസ്റ്റ് 10 വരെ നഗരസഭ ഓഫീസില്‍ സമര്‍പ്പിക്കാവുന്നതാണ്.
കാസര്‍കോട്: ചെമ്മനാട്, ബേഡഡുക്ക ഗ്രാമപഞ്ചായത്തുകള്‍ ലൈഫ് മിഷന് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് അര്‍ഹരായ ഭൂരഹിത ഭവന രഹിതരെയും ഭൂമിയുളള ഭവനരഹിതരുടെയും കരട് ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
ലിസ്റ്റ് പരിശോധനയ്ക്കായി പഞ്ചായത്ത് ഓഫീസ്, കുടുംബശ്രീ ഓഫീസ്, വില്ലേജ് ഓഫീസുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, അംഗനവാടികള്‍, വെറ്ററിനറി ഡിസ്പെന്‍സറി, കൃഷിഭവന്, ചട്ടഞ്ചാല്‍ സബ് ട്രഷറി എന്നിവിടങ്ങളില്‍ പരിശോധനയ്ക്ക് ലഭിക്കും. ആക്ഷേപങ്ങള്‍ ആഗസ്ത് 10 വരെ പഞ്ചായത്ത് ഓഫീസില്‍ സ്വീകരിക്കും.
കാസര്‍കോട്: മീഞ്ച, മൊഗ്രാല്‍ പുത്തൂര്‍, മടിക്കൈ ഗ്രാമപഞ്ചായത്തുകളില്‍ ലൈഫ് മിഷന് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് അര്‍ഹരായ ഭൂരഹിത ഭവന രഹിതരെയും ഭൂമിയുള്ള ഭവന രഹിതരുടെയും കരട് ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
ലിസ്റ്റ് പരിശോധനയ്ക്കായി പഞ്ചായത്ത് ഓഫീസ്, കുടുംബശ്രീ, ഐ.സി.ഡി.എസ് ഓഫീസ്, കുടുംബശ്രീ ജില്ലാ മിഷന് ഓഫീസ്, സിവില്‍ സ്റ്റേഷന് കാസര്‍കോട്, അംഗന്‍വാടികള്‍, വില്ലേജ് ഓഫീസുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധനയ്ക്ക് ലഭ്യമാണ്. ആക്ഷേപങ്ങള്‍ ആഗസ്റ്റ് 10 വരെ പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കാം. പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്തില്‍ ആഗസ്റ്റ് അഞ്ചു മുതല്‍ പത്തുവരെ ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: