ആലത്തൂര്‍:വേനലില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്ന തരൂര്‍ പഞ്ചായത്തിലെ ചെക്ക്ഡാമുകള്‍ തകര്‍ന്നിട്ടും ബന്ധപ്പെട്ടവര്‍ക്ക് നിസംഗത.
കുടിവെള്ളത്തിനും ,കൃഷിക്ക് ജലസേചനത്തിനുമായി ഗായത്രി പുഴയില്‍ നിര്‍മിച്ചിട്ടുള്ള നാല് ചെക്ക്ഡാമുകളില്‍ രണ്ടെണ്ണമാണ് തകര്‍ന്നിരിക്കുന്നത്.
അടിയന്തിരമായി തകര്‍ന്ന ഡാമുകള്‍ നന്നാക്കാത്തപക്ഷം അടുത്ത വേനലിലും കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ട ഗതിവരുമെന്ന പേടിയിലാണ് നാട്ടുകാര്‍.
വാവുള്ള്യാപുരത്തുള്ള കാരമല കുടിവെള്ളപദ്ധതി, അത്തിപ്പൊറ്റ പാലത്തിനു സമീപമുള്ള ജലസേചനപദ്ധതി, കോഴിക്കാടുള്ള കുടിവെള്ളത്തിനും കൃഷിക്കുമുള്ള പദ്ധതി, കുരുത്തികോടുളള കൃഷി ജലസേചനപദ്ധതി എന്നിങ്ങിനെയാണ് നാല് ചെക്ക്ഡാമുകള്‍.അതില്‍ അത്തിപ്പൊറ്റ പാലത്തിന്റെ സമീപമുള്ളതും കുരുത്തിക്കോട്ടും ഉളളചെക്ക്ഡാമുകളാണ് തകര്‍ന്നിട്ടുള്ളത്. രണ്ടിടത്തും കെട്ടിന്റെ വശം തകര്‍ന്ന് മണ്ണിടിഞ്ഞാണ് തകര്‍ച്ച സംഭവിച്ചിട്ടുള്ളത്. വെള്ളം പുഴ മാറിയാണ് ഒഴുകുന്നത്. അത്തിപ്പൊറ്റ യിലേത് ഇപ്പോഴാണ്തകര്ന്നിട്ടുള്ളത്.
കുരുത്തിക്കോടുള്ളത് വര്‍ഷങ്ങള്‍ക്ക് മുമ്പു നിര്‍മ്മാണം കഴിഞ്ഞ സമയത്ത് ആദ്യ മഴക്കാലത്ത് തകര്‍ന്നതാണ്. എന്നാല്‍ ഇതുവരേയും നന്നാക്കാന്‍ നടപടിയായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: