ചെര്‍പ്പുളശ്ശേരി: വീട്ടിക്കാട് പ്രദേശത്തെ ഇന്‍ഫ്രാ ഗ്രാനൈറ്റ്സ് കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനാനുമതിയുമായി ബന്ധപ്പെട്ട് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം.
ക്വാറിയിലേക്കുള്ള യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷയില്‍ അതിന്റെ പൂര്‍ണ ചുമതല സെക്രട്ടറിയെ ഏല്‍പ്പിച്ച യുഡിഎഫ് ഭരണസമിതിയുടെ തീരുമാനത്തെ പ്രതിപക്ഷം ഒന്നടങ്കം ചോദ്യം ചെയ്തു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറി ജനങ്ങളുടെ ജീവനഭീഷണിയാണെന്ന് വാര്‍ഡ് കൗണ്‍സിലര്‍ കുഞ്ഞിക്കണ്ണന് ആരോപിച്ചു
.ക്വാറിക്കെതിരെ കഴിഞ്ഞമൂന്നുവര്‍ഷമായി ശക്തമായ സമരം നിലനില്‍ക്കെയാണ് യുഡിഎഫ് ഭരണസമിതിയുടെ അനുകൂല തീരുമാനം.
ഒരുവര്‍ഷം മുമ്പുതന്നെ ക്രഷറിലേക്ക് വേണ്ട യന്ത്രങ്ങള്‍ സ്ഥാപിക്കുകയും അതിന്റെ ട്രയല്‍ റണ്‍ ചെയര്‍പേഴ്സണ്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കാണിച്ചിരുന്നതാണ്. എന്നാല്‍ ഒരു വര്‍ഷത്തിനുശേഷമാണ് യന്ത്രസാമഗ്രഹികള്‍ സ്ഥാപിക്കുന്നതിനുള്ള അനുമതിക്കായി ഗ്രാനൈറ്റ് കമ്പനി അപേക്ഷ നല്‍കിയിരിക്കുന്നത്. ഇത് അജണ്ടയില്‍ സാധാരണവിഷയം പോലെ ഉള്‍പ്പെടുത്തുകയായിരുന്നു.
ഇതിനെതിരെ ബിജെപി കൗണ്‍സിലര്‍ ജയന് പ്രതിഷേധവുമായി രംഗത്തെത്തി. ജയനെ പിന്തുണച്ച് മറ്റുകൗണ്‍സിലര്‍മാരും എത്തി.അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്രഷറര്‍ യൂണിറ്റിനുവേണ്ടി വാദിക്കുന്നയുഡിഎഫ് ഭരണസമിതിയുടെ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ബിജെപി കൗണ്‍സിലര്‍ പ്രകാശ് കുറുമാപ്പള്ളി പറഞ്ഞു. അവസാനം വിഷയം സെക്രട്ടറിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു. ബിജെപി, സിപിഎം കൗണ്‍സിലര്‍മാര്‍ നഗരസഭാസെക്രട്ടറിക്ക് രേഖാമൂലം വിയോജിപ്പ് അറിയിച്ച് കത്തു നല്കി. കൗണ്‍സിലര്‍മാരായ സുകുമാരന്‍, ഹംസ, കൃഷ്ണദാസ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: