തൊട്ടതെല്ലാം പൊന്നാക്കും-ഹോണ്ടയുടെ ഇരുചക്ര വാഹനങ്ങളെ ഇങ്ങനെ വിശേഷിപ്പിക്കാം. കാരണം, അവര്‍ പുറത്തിറക്കിയ എല്ലാ വണ്ടികളും ചൂടപ്പം പോല വിറ്റുപോയി. അതുകൊണ്ടുതന്നെ പുത്തന്‍ മോഡലുമായിഅവര് എന്നും വാഹന പ്രേമികള്ക്കൊപ്പമുണ്ട്.
ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും ഒരുപോലെ ഓടിക്കാന്‍ പറ്റുന്ന വണ്ടികളിലാണിപ്പോള് ഹോണ്ടയുടെ കണ്ണ്. ആക്ടീവയുടെയും ഡിയോയുടെയും വന്‍ വിജയം തന്നെ കാരണം.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്നതും സ്കൂട്ടറാണെന്ന തിരിച്ചറിവും ഹോണ്ടയ്ക്കുണ്ടായി. അങ്ങനെ പിറവിയെടുത്ത ഒന്നാണ് ക്ലിക്ക്. ജനുവരിയില്‍ രാജസ്ഥാനിലാണ് ക്ലിക്ക് പുറത്തിറക്കിയത്. പിന്നീട് രാജ്യമെമ്പാടും വ്യാപിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. കേരളത്തിലേക്ക് ക്ലിക്ക് ഇതുവരെ ഓടിയെത്തിയിട്ടില്ല.
കണ്ണഞ്ചിപ്പിക്കുന്ന സ്പോര്‍ട്ടി ലുക്കുമായി കേരളത്തില്‍ ക്ലിക്കാകാന്‍ ക്ലിക്ക് എത്തുന്നതും കാത്തിരിക്കുകയാണ് വാഹന പ്രേമികള്‍. 110 സിസിയുള്ള ക്ലിക്കിന്റെ എന്ജിന് ഇക്കോ സാങ്കേതിക വിദ്യയുള്ളതാണ്. 7000 ആര്‍പിഎമ്മില്‍ 8 ബിഎച്ച്പി കരുത്തും 5500 ആര്‍പിഎമ്മില്‍ 8.94 എന്‍എം ടോര്‍ക്കും സൃഷ്ടിക്കാന്‍ കഴിയുന്നതാണ് എന്ജിന്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ്. മണിക്കൂറില്‍ പരമാവധി വേഗം 83 കിലോമീറ്റര്‍. 102 കിലോയാണ് ഭാരം (കെര്‍ബ് വെയിറ്റ്). 60 കിലോ മീറ്റര്‍ മൈലേജുണ്ട്.
7433 എംഎം ആണ് സീറ്റിന്റെ ഉയരം. സീറ്റിനടിയില്‍ 14 ലിറ്റര്‍ സ്റ്റേറേജ് സൗകര്യം. മൊബൈല്‍ ചാര്‍ജ് പോയിന്റാണ് പ്രത്യേകത. കോമ്പി ബ്രേക്ക് സിസ്റ്റം (സിബിഎസ്) വിത്ത് ഇക്വലൈസര്‍ സുരക്ഷിതമായ യാത്ര ഒരുക്കും. മുന്നിലും പിന്നിലും ഡ്രം ബ്രേക്കാണ്. പാട്രിയോട്ടിക് റെഡ് വിത്ത് വൈറ്റ്, ബ്ലാക്ക്, മൊറോക്കന്‍ ബ്ലൂ വിത്ത് വൈറ്റ്, ഓര്‍കസ് േ്രഗ എന്നീ നിറങ്ങളില്‍ ക്ലിക്ക് കിട്ടും. 42,4999 രൂപയാണ് ഡല്‍ഹിയിലെ എക്സ് ഷോറൂം വ
പ്രതികരിക്കാൻ ഇവിടെ എഴുതുക: