തൃശൂര്‍: ജില്ലയിലെ ഭക്ഷ്യ സുരക്ഷയുടെയും ജലസുരക്ഷയുടെയും കേന്ദ്രങ്ങളാണ് കോള്‍ പാടങ്ങള്‍. പ്രകൃതിദത്തമായി ജലസംഭരണ കേന്ദ്രങ്ങളായി നില നില്ക്കുന്ന പ്രദേശം ക്രമേണ നെല്‍കൃഷി കേന്ദ്രങ്ങളായി മാറുകയായിരുന്നു. ജൈവ വൈവിധ്യത്തില്‍ വളരെ സമ്പന്നമായ ഒരു പ്രദേശമാണിത്. സമുദ്രനിരപ്പില്‍ നിന്ന് നാല് മീറ്റര്‍ വരെ താഴ്ന്നു കിടക്കുന്ന പ്രദേശങ്ങളും കോള്‍ പടവുകളിലുണ്ട്.
കഴിഞ്ഞ വര്‍ഷം കനോലി കനാലില്‍ നിന്ന് ഉപ്പുവെള്ളം കയറി നൂറു കണക്കിന് ഏക്കര്‍ കൃഷി നശിക്കുകയുണ്ടായി. അതിന്റെ ഭാഗമായി പാടശേഖര സമിതികളും ജില്ലാ ഭരണകൂടവും ബണ്ടുകളുടെ സംരക്ഷണത്തെപ്പറ്റി ധാരണകളുമുണ്ടാക്കിയിരുന്നു. ഇതിന് വിപരീതമായാണ് മഴ താരതമ്യേന കുറഞ്ഞിരിക്കുന്ന സമയത്ത് ബണ്ടുകള്‍ പൊളിച്ച് വെള്ളം കനോലി കനാലിലേക്ക് ഒഴുക്കി വിടുന്നത്.
ചിമ്മിനി ഡാമില്‍ ഇപ്പോള്‍ 45 മീറ്റര്‍ വെള്ളം മാത്രമേ ഉള്ളൂ. ഇത് 2016 മെയ് മാസത്തിലേതിന് തുല്യമാണ്. കോള്‍ നിലങ്ങള്‍ക്ക് സമീപമുള്ള പഞ്ചായത്തുകളിലെ കിണറുകളില്‍ വേണ്ടത്ര വെള്ളം ആയിട്ടില്ല.
പാടത്ത് റോഡുണ്ടാക്കി അതിന് മുകളില്‍ വെള്ളം കയറിയെന്നു പറഞ്ഞ് തൃശൂര്‍ ജില്ലയുടെ ശുദ്ധജല സംഭരണിയിലെ വെള്ളത്തെ കടലിലേക്ക് തുറന്നു വിടുന്ന പ്രവൃത്തിയെ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല.
തുറന്നു വിട്ട ഏനാമാവ് ബണ്ട് ജനകീയ സമ്മര്‍ദ്ദത്തിന്റെ ഭാഗമായി താത്കാലികമായി അടച്ചുവെങ്കിലും സമാനമായ ഇടിയന്‍ചിറ, മുനയം ബണ്ടുകളിലുടെ വെള്ളം കടലിലേക്ക് ഒഴുക്കിക്കൊണ്ടിരിക്കുന്നത് അടിയന്തിരമായി നിയന്ത്രിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: