പൂക്കോട്ടുംപാടം: മലയോര മേഖലയില്‍ പ്രകൃതി ചൂഷണം തകൃതിയായി നടക്കുമ്പോള്‍ നിയമം നോക്കുകുത്തിയാകുന്നു.
കാലവര്‍ഷമെത്തിയെങ്കിലും കിണറുകളില്‍ ഒരുതുള്ളി വെള്ളം പോലുമില്ല. പ്രകൃതിക്ക് വേണ്ടി ലക്ഷകണക്കിന് വൃക്ഷത്തെകള്‍ നടുന്നവര്‍ ഭൂമിയുടെ മാറില്‍ തുളഞ്ഞു കയറുന്ന ഇരുമ്പുകുഴലുകള്‍ എന്തേ കാണുന്നില്ല?. അനതികൃതമായി അനേകം കുഴല്‍കിണറുകളാണ് മലയോര മേഖലയില്‍ നിര്‍മ്മിക്കുന്നത്. അധികൃതരുടെ അറിവോ സമ്മതമോയില്ലാതെയാണ് മിക്ക സ്ഥലത്തും കുഴല്‍ക്കിണര്‍ കുഴിക്കുന്നത്.
ഏജന്റുമാരെ ഉപയോഗിച്ചാണ് കുഴല്‍ക്കിണര്‍ മാഫിയയുടെ പ്രവര്‍ത്തനം ഒരു കുഴല്‍കിണറിന് ഓഡര്‍ പിടിച്ചുകൊടുത്താല്‍ വന്‍ തുകയാണ് കമ്മിഷനായി ഏജന്റുമാര്‍ക്ക് ലഭിക്കുക. പുഴയില്‍ നിന്നും പ്ലാസ്റ്റിക് കുഴല്‍ വഴി വെള്ളം ചോര്‍ത്തിയെടുക്കുമ്പോള്‍ മറ്റൊരു കൂട്ടര് ഭൂമിയുടെ മാറില്‍ ഇരുമ്പുകുഴല്‍ തുളച്ചു കയറ്റി വെളളം ഊറ്റിയെടുക്കുന്നു. ഇവരുടെ മുന്നില്‍ നിയമം മുട്ടുകുത്തുന്നതോ അതോ മുട്ടുകുത്തിക്കുന്നതോ,
എന്ത് തന്നെയായാലും വരാനിരിക്കുന കൊടുംവേനലില്‍ കുടിവെള്ളം കിട്ടാതെ ചത്തൊടുങ്ങുന്ന ജിവജാലങ്ങളില്‍ നമ്മളും ഉണ്ടാവുമെന്നത് തിര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: