തിരുവല്ല: വരാട്ടാറിനെ തിരിച്ച് പിടിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് വാഗ്ദാനം നല്കിയ മന്ത്രി ഐസക്കിന്റെ വാക്കിന് പുല്ലുവില.ആറിന്റെ തീരത്തോട് ചേര്‍ന്ന ഏക്കര്‍ കണക്കിന് കയ്യേറ്റസ്ഥലം ഏറ്റെടുക്കാന്‍ റവന്യു വകുപ്പ് സഹകരിക്കുന്നില്ലന്നാണ് ആക്ഷേപം.
വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യൂ വകുപ്പ് സഹകരിക്കാത്തതിന് പിന്നി ല്‍ സിപിഎം,സിപിഐ പോരാണെന്നാണ് സൂചന.വരട്ടാര്‍ നവീകരണത്തെച്ചൊല്ലി തുടക്കം മുതല്‍ ഇരുപാര്‍ട്ടികള്‍ക്കിടയിലും അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു.വരട്ടാര്‍ നവീകരണം എങ്ങിനെ വേണമെ്ന്ന് വിദഗ്ദ്ധ സമിതിയുടെ നിര്‍ദ്ദേശത്തിനു ശേഷം മതിയെന്ന നിലപാടുമായി സിപിഐ അന്ന് രംഗത്തെത്തിയത്.സിപിഐ ജില്ലാ നേതൃത്വം ഇതു സംബന്ധിച്ചുള്ള എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിച്ചിരുന്നു.സര്‍വ്വേ നടപടികള്‍ പോലും നിലവില്‍ പൂര്‍ത്തിയായിട്ടില്ല.
ജൂലൈ 31നകം കയ്യേറ്റങ്ങള്‍ അളന്ന് തിട്ടപ്പെടുത്തി തിരിച്ച് പിടിക്കുമെന്നായിരുന്നു ഉദ്ഘാടന വേദിയിലും തുടര്‍ന്നുള്ള യോഗങ്ങളിലും സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ചെത്തിയ മന്ത്രി തോമസ് ഐസക്കിന്റെ വാഗ്ദാനം.എന്നാല്‍ ഇതിനുള്ള പ്രാരംഭ നടപടികള്‍ ഒന്നും തുടങ്ങിയിട്ടില്ലന്നതാണ് വാസ്തവം.
വരട്ടാറിനെ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി ഇപ്പോള്‍ നടന്നു വരുന്ന ആദിപമ്പ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ ജനകീയ വിഭവസമാഹരണത്തിലൂടെ പൂര്‍ത്തീകരിക്കാന്‍ പദ്ധതിയിട്ടതിലും സിപിഐക്ക് അതൃപ്തി ഉള്ളതായി അറിയുന്നു.മുന്‍കാലങ്ങളില്‍ നടന്ന വരട്ടാര്പുനര്ജീവനത്തിന്റെ പദ്ധതി നിര്‍വ്വഹണത്തില്‍ അഴമതിയാരോപണങ്ങളും സിപിഐക്ക് ഉണ്ട്.
നദിയുടെ ആദ്യഭാഗത്തിന് ആറു കിലോമീറ്റര്‍ ദൈര്‍ഘ്യവും 120 മീറ്റര്‍ വീതിയും 10 മീറ്റര്‍ ആഴവും രണ്ടാം ഭാഗത്തിന് ഒന്‍പതു കിലോമീറ്റര്‍ ദൈര്‍ഘ്യവും 40 മീറ്റര്‍ വീതിയും 10 മീറ്റര്‍ ആഴവും ഉണ്ടായിരുന്നതായി റവന്യു ഉദ്യോഗസ്ഥരുടെ പക്കലുള്ള രേഖകള്‍ പറയുന്നു എന്നാല്‍ നിലവില്‍ പദ്ധതിയിട്ടിരിക്കുന്ന നദീപുനര്ജീവനം ഇതിന് പ്രകാരമല്ല.പമ്പാനദിയുടെ പോഷകനദിയായ വരട്ടാറിന്റെ ആദ്യഭാഗം ചെങ്ങന്നൂര്‍ വില്ലേജിലെ ആറാട്ടുപുഴ കടവിനു താഴെയുള്ള വഞ്ചിപ്പോട്ടില്‍ കടവില്‍ നിന്നാരംഭിച്ച് ഇടനാട്, കോയിപ്രം, ഓതറ വഴി മംഗലം കടവില്‍ സംഗമിക്കും.ഇരവിപേരൂര്‍ വില്ലേജിലെ പുതുക്കുളങ്ങര കടവില്‍ നിന്നാരംഭിച്ചു തിരുവന്‍വണ്ടൂര്‍ വഴി ഇരമല്ലിക്കരയില്‍ മണിമലയാറില്‍ ചേരുന്നതാണു നദിയുടെ രണ്ടാം ഭാഗം.കോയിപ്രം, ഇരവിപേരൂര്‍, കുറ്റൂര്‍, തിരുവന്‍വണ്ടൂര്‍ പ!ഞ്ചായത്തുകളിലൂടെ ഒഴുകി ചെങ്ങന്നൂര്‍ നഗരസഭയുടെ രണ്ടു വാര്‍ഡുകളില്‍ കൂടിയും വരട്ടാര്‍ കടന്നുപോകുന്നുണ്ട്. പഴയ പ്രതാപത്തോടെ വരട്ടാര്‍ ഒഴുകുമെന്നു സ്വപ്നം കാണുന്ന ഒരുവിഭാഗം ജനതയുടെ പ്രയത്നങ്ങളാണ് ഭരണമുന്നണിയിലെ അസ്വാരസ്യങ്ങളില്‍ പാഴാകുന്നത.്
പ്രതികരിക്കാൻ ഇവിടെ എഴുതുക: