തൃശ്ശൂര്‍: കേരള വര്മ്മകോളേജില് എസ്എഫ്ഐ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. കോളേജില്‍ എസ്എഫ്ഐക്കാര്‍ നടത്തുന്ന ഫാസിസ പ്രവര്‍ത്തികള്‍ക്കെതിരെ പ്രതിഷേധ സംഗമം നടത്തിയ പൂര്‍വ്വവിദ്യാര്‍ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും നേരെയാണ് എസ്എഫ്ഐ അക്രമം അഴിച്ചു വിട്ടത്.
പരിപാടി നടന്നുകൊണ്ടിരിക്കെ വേദിയിലേക്ക് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കല്ലേറ് നടത്തുകയും ആളുകളെ മര്‍ദ്ദിക്കുകയുമായിരുന്നു. വ്യാപക അക്രമം അഴിച്ചു വിട്ട എസ്എഫ്ഐ വേദിയില്‍ പ്രായമായവരും സ്ത്രീകളും ഉണ്ടെന്ന് പോലും പരിഗണിച്ചില്ല. അക്രമത്തില്‍ ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെയെല്ലാം തൃശ്ശൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: