കോഴിക്കോട്: എടക്കാട് സമരപന്തല്‍ പോലീസ് പൊളിച്ചത് വിവാദമാകുന്നു. എടക്കാട് ആശുപത്രി നിര്മ്മാ ണം അനധികൃതമാണെന്ന് ആരോപിച്ച് എടക്കാട് പുനത്തില്താഴെ പുത്തന്‍വള്ളി വയല്‍ സംരക്ഷണസമിതി സമരം നടത്തിവരികയായിരുന്നു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി, ഹിന്ദുഐക്യവേദി, പ്രകൃതിസംരക്ഷണസമിതി എന്നിവര്‍ സ്ഥാപി ച്ച ബോര്‍ഡുകളും ബിജെപിയുടെ കൊടികളും പൊലീസ് പൊളിച്ചുമാറ്റുകയായിരുന്നു.
പെര്‍ഫെക്ട് ഹെല്‍ത്ത് കെയര്‍ സര്‍വീസസിന്റെ ആ ശുപത്രിയിലേക്ക് വഴിയായി ഉപയോഗിക്കുവാന്‍ 15 മീറ്റര്‍ നീളത്തില്‍ സ്ലാബ് കള്‍വെര്‍ട്ട് ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റി ന്റെ അനുമതിയോടെ കനാല്‍ സ്ഥലത്ത് നിര്‍മ്മിച്ചിട്ടുള്ളതാണെന്നും അവിടെ പന്തല്‍ കെട്ടി കയ്യേറിയത് ഒഴിവാക്കണമെന്നും എലത്തൂര്‍ എസ് ഐ സമരസമിതിക്ക് നേര ത്തെ അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ബോത്തി കനാലിന്റെ മുകളിലൂടെ 15 മിറ്റര്‍ നീളത്തില്‍ കള്‍വെര്‍ട്ട് കെട്ടി കനാലിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്താതെ ഉപയോഗിക്കാനാണ് ഇറിഗേഷന്‍ വകുപ്പ് അനുവാദം നല്‍കിയതെന്നും കനാല്‍ നികത്തി റോഡാക്കി മാറ്റിയത് അനധികൃതമാണെന്നും സമരസമിതി പോ ലീസിന് മറുപടി നല്‍കിയിരുന്നു. കള്‍വര്‍ട്ട് നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്ന് ഇറിഗേഷന്‍ വകുപ്പ് ഉത്തരവ് നല്‍കിയിരുന്നു. ഇറിഗേഷന്റെയോ പിഡബ്ല്യൂഡിയുടെ യോ നിര്‍ദ്ദേശമില്ലാതെ പോ ലീസ് സഹായത്തോടെയാണ് കോര്പ്പറേഷന് സമരപന്തല്‍ പൊളിച്ചുമാറ്റിയതെന്ന് സമരസമിതി ആരോപിച്ചു.
ആശുപത്രിയില്‍ നിന്നു ള്ള മലിനജലം കനോലികനാലിലേക്ക് തുറന്നുവിടാനുള്ള വഴിയൊരുക്കാനാണ് സമരപന്തല്‍ പൊളിച്ചുമാറ്റിയതെന്ന് സമരസമിതി ആരോപിച്ചു. ആശുപത്രി മാനേജ്മെന്റിന് അനുകൂലമായി പോലീസും കോര്‍പ്പറേഷനും നിയമവിരുദ്ധ നടപടിയാണ് എടുത്തതെന്ന് ബിജെപി ജില്ലാ ജനറല്‍സെക്രട്ടറി പി. ജിജേന്ദ്രന്‍ ആരോപിച്ചു. നിയമവിരുദ്ധമായി നടത്തുന്ന ആശുപത്രി നിര്‍മ്മാണത്തില്‍ നിരവധി ചട്ടലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോഴും തിരിഞ്ഞുനോക്കാത്ത കോര്‍പ്പറേഷനും ജില്ലാ ഭരണകൂടവും പോലീ സും സമരപന്തല്‍ പൊളിച്ചുമാറ്റാന്‍ ധൃതികാണിച്ചതിന് പിന്നിലെ താല്പര്യം പുറത്തുകൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.
സമരപന്തല്‍ പൊളിച്ച് മാറ്റിയതിലൂടെ എടക്കാട് സ മരം വീണ്ടും സജീവമാവുകയാണ്. മൂന്ന് വര്‍ഷമായി സ്ഥലത്തെ റെസിഡന്റ്സ് അസോസിയേഷനുകളുടെ സംയുക്താഭിമുഖ്യത്തില്‍ രൂപീകരിച്ച സമരസമിതിയാണ് സമരത്തിന് നേതൃത്വം നല് കുന്നത്. ബിജെപിയൊഴിച്ച് മറ്റ് പ്രമുഖ രാഷ്ട്രീയപാര്‍ട്ടികള്‍ സമരത്തിന് എതിരായ നിലപാടാണ് കൈക്കൊള്ളുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: