ഭോപ്പാല്‍: ഉമ്മയുടെ അടുക്കളയില്‍ എങ്ങനെ ബോംബ് ഉണ്ടാക്കാം? ഭോപ്പാല്‍ ഉജൈന്‍ ട്രെയിന്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് എന്‍ഐഎ നടത്തിയ റെയ്ഡുകളില് പ്രതികളുടെ താവളത്തില്‍ നിന്ന് ലഭിച്ച ലഘുലേഖയിലാണിങ്ങനെ എഴുതിയിരിക്കുന്നത്. ഇതില്‍ പൈപ്പ് ബോംബ് എങ്ങനെയുണ്ടാക്കാം എന്നാണ് വിവരിക്കുന്നത്.
ഒന്‍പതംഗ സംഘം ട്രെയിനില്‍ വച്ച പൈപ്പ് ബോംബ് പൊട്ടി പത്തു പേര്‍ക്ക് പരിക്കേറ്റിരുന്നു. ഐഎസിന്റെ സാന്നിധ്യമറിയിക്കാന്‍ മേധാവി അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ നിദ്ദേശപ്രകാരം നടത്തിയ ശക്തി കുറഞ്ഞ സ്ഫോടനമായിരുന്നു അതെന്നാണ് സൂചന.
പൈപ്പ് ബോംബിന്റെ അവശിഷ്ടത്തില്‍ നിന്ന് ബാഗ്ദാദിയുടെ സംഭാവനയെന്ന് എഴുതിയ കടലാസ് കിട്ടിയിരുന്നു.കേസില്‍ എന്‍ഐഎ അന്വേഷണം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: