പത്തനംതിട്ട: തലയ്ക്ക് കമ്പിവടികൊണ്ട് അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബിജെപി പ്രവര്ത്തകന് മരിച്ചു. ഒബിസി മോര്‍ച്ച റാന്നി പഞ്ചായത്ത് കണ്‍വീനര്‍ മന്ദിരംപടി അമ്പലത്തിന് കിഴക്കേതില്‍ സുനില്‍കുമാര്‍ (42)ആണ് മരിച്ചത്.
ഇതുമായി ബന്ധപ്പെട്ട് അയല്‍വാസിയും സിപിഎം പ്രവര്‍ത്തകനുമായ പുളിനില്‍ക്കുംപറമ്പില്‍ മധുസൂദനന് നായര്‍, മകന് പ്രമോദ് എന്നിവരെ റാന്നി പോലീസ് അറസ്റ്റു ചെയ്തു. കോടതി ഇവരെ റിമാന്‍ഡ് ചെയ്തു. കോടതി വിധിയിലുടെ പരിഹരിച്ച വഴിത്തര്‍ക്കത്തിന്റെ പേരിലാണ് നിഷ്ഠൂരമായ കൊലപാതകം നടന്നത്. വ്യാഴാഴ്ച രാത്രി 8 മണിയോടെയാണ് പ്രതികള്‍ കമ്പിവടി കൊണ്ട് സുനില്‍കുമാറിനെയും മകന് വിഷ്ണുവിനേയും തലയ്ക്കടിച്ച് മാരകമായി പരിക്കേല്‍പ്പിച്ചത്.
ചികിത്സയിലിക്കെ ഇന്നലെ രാവിലെയാണ് സുനില്‍കുമാര്‍ മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന വിഷ്ണുവിനെ റാന്നിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്ലംബര്‍ ജോലിക്കാരനായിരുന്നു സുനില്‍കുമാര്‍. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്ന് വീട്ടില്‍ എത്തിക്കും. ഭാര്യ: ഗിരിജ. മകള്‍: വൈഷ്ണവി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: