ടോക്കിയോ: ജപ്പാനില്‍ നടന്ന ഏഷ്യന്‍ റെയ്സ് വാക്കിങ് ചാമ്ബ്യന്‍ഷിപ്പില്‍ മലയാളി താരം കെ.ടി ഇര്ഫാന് വെങ്കലം. 20 കിലോമീറ്റര്‍ നടത്തത്തിലാണ് ഇര്ഫാന് (1:20:59) വെങ്കലം നേടിയത്. കൊറിയയുടെ കിം ഹ്യൂനിനാണ് സ്വര്‍ണം (1:19:50). കസാക്കിസ്ഥാന്റെ ഗിയോര്‍ഗി ഷെയ്ക്കോ (1:20:47) വെള്ളി നേടി.
ലണ്ടന്‍ ഒളിമ്പിക്സിൽ ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ച സമയത്തിന് (1:20:21 ) അടുത്തെത്താന്‍ ഇര്ഫാന് സാധിച്ചു. ലണ്ടനില്‍ പത്താം സ്ഥാനത്തായിരുന്നു ഇര്ഫാന്. മലപ്പുറം അരീക്കോട് സ്വദേശിയായ ഇര്ഫാന് ഓഗസ്റ്റില്‍ ലണ്ടനില്‍ നടക്കുന്ന ലോക ചാമ്ബ്യന്‍ഷിപ്പിന് യോഗ്യത നേടിയിട്ടുണ്ട്. ഫെബ്രുവരിയില്‍ ന്യൂദല്‍ഹിയില്‍ നടന്ന ദേശീയ ചാമ്ബ്യന്‍ഷിപ്പില്‍ ഇര്ഫാന് സ്വര്‍ണം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: