നിലമ്പൂര്‍: സ്കൂള്‍ പരിസരങ്ങളിലും വിദ്യാര്‍ത്ഥികളെയും കേന്ദ്രീകരിച്ച് മേഖലയില്‍ പൊലീസ് പരിശോധന ശക്തമാക്കി.
പൂക്കോട്ടുംപാടം പോലീസ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് ഉപയോഗത്തിനായി കൈവശം വച്ച ഒന്‍പത് പേരെ പോലീസ് പിടികൂടിയിരുന്നു. ആളൊഴിഞ്ഞ സ്ഥലങ്ങളും, പുഴയോരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ലഹരിക്കായി ഉപയോഗിക്കുന്ന നെട്രോസിപ്യം അടങ്ങിയ നൈട്രോസന്‍10 ഗുളികകളും പിടിച്ചെടുത്തു.
മാനസിക വിഭ്രാന്തിയുള്ള രോഗികള്‍ക്ക് ഡോക്ടറുടെ പ്രിസ്ക്രിപ്ഷനോടെ മാത്രം വില്‍പ്പന നടത്തേണ്ട ഗുളികകളാണ് ഇവ. 18 മുതല്‍ 35 വയസു വരെ പ്രായമുള്ളവരാണ് കഞ്ചാവ് ഉപയോഗത്തില്‍ പിടിക്കപ്പെടുന്നവരില്‍ അധികവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: