ന്യൂദല്‍ഹി: അറ്റോണി ജനറലായി തുടരാന്‍ താൽപര്യമില്ലെന്ന് മുകുള്‍ റോത്തഗി കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. സ്വകാര്യ പ്രാക്ടീസിലേക്ക് മടങ്ങണമെന്നാണ് ആഗ്രഹമെന്നും റോത്തഗി വ്യക്തമാക്കി.
വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് അഞ്ചുവര്‍ഷം ഞാന്‍ നിയമ ഉദ്യോഗസ്ഥനായിരുന്നു. ഇപ്പോള്‍ മോദി സര്‍ക്കാരിന്റെ കീഴില്‍ മൂന്നു വര്‍ഷം തികച്ചു. ഇനിയെനിക്ക് സ്വകാര്യ പ്രാക്ടീസിലേക്ക് മടങ്ങണം. സര്‍ക്കാരുമായി എനിക്ക് നല്ല ബന്ധമാണുള്ളത്. അതുകൊണ്ടു തന്നെയാണ് എന്റെ കാലാവധി നീട്ടേണ്ടതില്ല എന്ന ആവശ്യം അറിയിച്ചതെന്നും റോത്തഗി പറഞ്ഞു.
മെയ് 2014-ലാണ് മുകുള്‍ റോത്തഗി 14-ാം അറ്റോണി ജനറലായി സ്ഥാനമേറ്റത്. അറ്റോണി ജനറല്‍ ഉള്‍പ്പെടെയുള്ളവരുടെ നിയമന കാലാവധി നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് റോത്തഗി തുടരാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: