മട്ടാഞ്ചേരി: ഒന്നര പതിറ്റാണ്ടായി കിടന്നുറങ്ങാത്ത ജൈനാചാര്യന്‍ കൊച്ചി ജൈന ക്ഷേത്രത്തിലെത്തി. മുനിശ്രീ ജ്ഞാനേന്ദ്ര കുമാര്‍ (53) പതിനഞ്ച് വര്‍ഷമായി ഇരുന്നും നടന്നുമുള്ള ധാര്‍മ്മിക പ്രചാരണനിഷ്ഠയിലാണ്. ആറ് വര്‍ഷമായി മുനി ഒന്നിരാടമേ ഭക്ഷണം കഴിക്കൂ; ഒന്നിടവിട്ട ദിവസം ജലപാനം മാത്രമുള്ള വര്‍ഷിത് തപന്നിഷ്ഠയിലാണ്. രാത്രിയും പകലുമായി അഞ്ച് മണിക്കുര്‍ ധ്യാന നിഷ്ഠയിലായിരിക്കും.
നാലര പതിറ്റാണ്ടിലെ ധര്‍മ്മിക യാത്രയില്‍ മണിപ്പൂരടക്കം 19 സംസ്ഥാനങ്ങളിലുടെ 58000 കിലോമീറ്റര്‍ യാത്ര ചെയ്താണ് അദ്ദേഹം ജൈനാചാര്യന്മാരുടെ സംഘമായി കൊച്ചിയിലെത്തിയത്. ആദ്യ കേരള സന്ദര്‍ശനമാണ്. ജൈന തീര്‍ത്ഥങ്കരന്‍ വര്‍ദ്ധമാന മഹാവീരന്റെ സന്യാസാശ്രമ നിഷ്ഠകളിലുള്ള അനുഷ്ഠാനമാണ് തന്റേതെന്ന് മുനിശ്രീ പറയുന്നു. ഭാരത ദേശ ജൈനാചാര്യന്മാരില് രണ്ട് പേരേ ഈ അനുഷ്ഠാനം പിന്തുടരുന്നുള്ളു.
ആചാര്യ മഹാശ്രമണ്ജിയുടെ മൂന്ന് ശിഷ്യരടങ്ങുന്ന ആചാര്യ സംഘമാണ് കൊച്ചി ഗുജറാത്തി റോഡിലെ ശ്വേതാംബര്‍ ജൈന ക്ഷേത്രത്തിലെത്തിയത്. തേരപന് സമ്പ്രദായത്തിലുള്ള ജൈനാചാര്യ സംഘത്തിലെ മുതിര്‍ന്ന മുനി ശ്രേഷ്ഠനാണ് ജ്ഞാനേന്ദ്രകുമാര്‍. രാജസ്ഥാനിലെ നാഗോറാണ് ജന്മദേശം. പത്താം വയസ്സില്‍ സന്യാസ ദീക്ഷനേടി. മുനി വിമലേശ്കുമാര് (30) മുനി സുബോദ്കുമാര്‍ (35) എന്നീ ആചാര്യന്മാരാണ് ഒപ്പം.
ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലെത്തിയ ജൈനാചാര്യന്മാര് 2017ല്‍ ഇൗ റോഡില്‍ ചാതുര്‍മാസ്യ വ്രതാനുഷ്ഠാനത്തിനായി ഇന്ന് യാത്ര തിരിക്കും. കോയമ്പത്തുരില്‍ മഹാവീര്‍ ജയന്തിയാഘോഷത്തിലും പങ്കെടുക്കുമെന്ന് ഒപ്പമുള്ള ലളിത് മുത്തപറഞ്ഞു. പ്രതിദിനം 20 കിലോമീറ്റര്‍ യാത്ര ചെയ്യുന്ന ആചാര്യ സംഘം വഴിമദ്ധേയുള്ള ഭവനങ്ങളിലാണ് വിശ്രമിക്കുക.
ധാര്‍മ്മികതയെ വിവിധ കോണുകളിലുടെ നോക്കുന്നതിനാലാണ് ജീവിത വ്യതിയാന കര്മ്മങ്ങളുണ്ടാകുന്നത്. വിശപ്പും മദ്യപാനമടക്കമുള്ള ലഹരിയാണ് ഇന്ന് കുറ്റവാസനകളെ പ്രോത്സാഹിപ്പിക്കുന്നത്. വിശപ്പിനെ ഇല്ലാതാക്കുക ലഹരിക്കെതിരെ പ്രതികരിക്കുക ജ്ഞാനേന്ദ്രകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: