തലശ്ശേരി: മദ്രസ വിദ്യാര്‍ത്ഥിയായ പത്തുവയസ്സുകാരനെ രണ്ടുവര്‍ഷമായി പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയ മദ്രസ അധ്യാപകനെ കതിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
പൊന്ന്യം സ്രാമ്പിയിലെ മദ്രസ വിദ്യാര്‍ത്ഥിയായ പൊന്ന്യം നാലാംമൈലിലെ പത്തുവയസ്സുകാരനെയാണ് കഴിഞ്ഞ രണ്ടുവര്‍ഷമായി അധ്യാപകന് പീഡിപ്പിച്ചുവന്നത്. പൊന്ന്യം സ്രാമ്പിയിലെ മദ്രസ അധ്യാപകനായ കോട്ടയം പൊയിലിലെ മൗവ്വേരി ദാറുല്‍ ഹുദയില്‍ മുനീറിനെ(37)യാണ് അറസ്റ്റ് ചെയ്തത്.
വിദ്യാര്‍ത്ഥിയുടെ പിതാവ് ശിശുക്ഷേമ സമിതിയില്‍ നല്കിയ പരാതിയെ തുടര്‍ന്ന് പോക്സോ വകുപ്പ് പ്രകാരമാണ് ഭാര്യയും മൂന്ന് മക്കളുമുള്ള മുനീറിനെതിരെ കേസെടുത്തത്.
കൂത്തുപറമ്പിനടുത്ത ഒരു വിദ്യാലയത്തിലെ അധ്യാപകനാണ് മുനീര്‍. ഇവിടെ ജോലി ചെയ്ത് സര്‍ക്കാര്‍ ശമ്പളം പറ്റുന്ന മുനീര്‍ രാവിലെ മദ്രസയിലെത്തിയാണ് അധ്യാപനവും പ്രകൃതിവിരുദ്ദ പീഡനവും നടത്തിവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: