മലയാള സിനിമയിലെ ഉഷ്ണക്കാറ്റ് മാറിയെന്നു തോന്നുന്നു.ഇറങ്ങി ചിത്രങ്ങള്‍ ആശ്വാസവും ഇറങ്ങാനുള്ളതു പ്രതീക്ഷയുമാണ്.മഹത്തായ പടങ്ങളല്ലെങ്കിലും അടുത്തകാലത്തിറങ്ങിയവ എന്തായാലും നിര്‍മാതാവിന്റെ പോക്കറ്റു കീറിയില്ല.മുടക്കുമുതലും അത്യാവശ്യം ലാഭവും കിട്ടിയത് പ്രചോദമാണ്.നിര്‍മാതാവ് കുത്തുപാളയെടുത്താലും താരങ്ങള്‍ രക്ഷപെടുമെന്ന ഉടായിപ്പു വേണ്ട,താരങ്ങള്‍ക്കു വേണ്ടിമാത്രം പടമെടുക്കുന്ന പരിപാടി നിര്‍ത്തിയെന്ന മട്ടിലാണ് നിര്മാതാക്കളെന്നത് നല്ലകാര്യം.ഒരാളുടെ ചെലവില്‍ മറ്റുള്ളവര്മാത്രം ആളാകുന്നതെന്തായാലും അനീതിയാണല്ലോ.
അടുത്തകാലത്തിറങ്ങിയ ഒരു മെക്സിക്കന്‍ അപാരത,അങ്കമാലി ഡയറീസ്,അലമാര തുടങ്ങിയ ചിത്രങ്ങള്‍ വിജയിച്ചു.മൂന്നു ദിവസംകൊണ്ട് അപാരത പത്തുകോടിയിലധികം നേടിയെന്നു വാര്‍ത്തകളുണ്ടായിരുന്നു.വിജയത്തിന്റെ ഭാഷയില്‍ സാധാരണ പറഞ്ഞാല്‍ ഹിറ്റായ ചിത്രമാണ് അങ്കമായി ഡയറീസ്.യൂത്തിനുത്തിനു അത്രപോരെങ്കിലും ഫാമിലികേറി അലമാരയ്ക്കു നല്ല കനവും വിലയുമുണ്ടാക്കി എന്നാണ് കേള്‍വി.
ഒരുല്‍പ്പന്നം മാര്‍ക്കറ്റിലിറക്കുന്നത് നന്നായി വില്ക്കപ്പെടാന് വേണ്ടിത്തന്നെയാണ്.അതിനാല്‍ ഈ മൂന്നു സിനിമയും നഷ്ടപ്പെടുത്തിയില്ലെന്നതുതന്നെ വലിയ കാര്യം.അപാരതയുടെ തുക്കത്തിലെ തിക്കും തിരക്കുമൊന്നും ഇപ്പോഴില്ല.ആദ്യ തരക്കില് തന്നെ മുടക്കുമുതല്‍ കിട്ടിയെന്ന ആശ്വാസം.ഒരു അമേച്വര്‍ സ്വഭാവമുള്ള ഈ ചിത്രത്തെക്കുറിച്ച് അത്ര അഭിപ്രായമില്ല.ഗംഭീരമായ മാര്‍ക്കറ്റിംഗും ഇന്നത്തെ കലാലയ പ്രശ്നങ്ങളുംകൊണ്ട് എന്താണെന്നറിയാനുള്ള ഒരാകാംക്ഷ ഉണ്ടാക്കി എന്നുമാത്രം.നാട്ടിലുടനീളം പോസ്റ്റര്‍ വിപ്ളവംകൊണ്ട് സിനിമ എന്തോ ആണെന്നു വരുത്തിത്തീര്‍ത്തു.അതു തന്നെയാണ് പ്രചരണ തന്ത്രം.
ഇങ്ങനെയാണോ അങ്കമാലി എന്നു ചോദിച്ചാല്‍ പണി പാളി.ചില അങ്കമാലി സ്വഭാവമൊക്കെ ചേര്‍ത്ത് സംഗതി പുതുമയാക്കിയപ്പോള് ഡയറീസ് രക്ഷപെട്ടു.എണ്പത്തിയാറു പുതുമുഖങ്ങളെക്കൊണ്ട് കാര്യം സാധിച്ച സംവിധായകന്റെ മിടുക്കുകൊള്ളാം.അദ്ദേഹത്തിന്റെ രണ്ടാമത്തെ പടം എട്ടു നിലയില്‍ പൊട്ടിയതൊക്കെ ജനം മറന്നു.
ഒരുവിവാഹവും അലമാര ഉണ്ടാക്കുന്ന പ്രശ്നങ്ങളുമായി നഷ്ടമില്ലാതെ അലമാര തുറന്നടയുന്നുണ്ട്അലമാര എന്ന പേര് സൃഷ്ടിക്കുന്ന പുതുമ തന്നെയാണ് ചിത്രം കാണാനായി പ്രേക്ഷകനെ പ്രേരിപ്പിക്കുന്നത്.യുവജനമില്ലെങ്കിലും കുടുംബംകൊണ്ട് പടം രക്ഷപെടും.
മൂന്നു ചിത്രങ്ങളിലും സൂപ്പര്‍ സ്റ്റാറുകള്പോയിട്ട് സ്റ്റാറുകള്പോലുമില്ല.മൂന്നാം തരക്കാരും നാലാം തരക്കാരും പുതു മുഖങ്ങളുമായാണ് സിനിമ.അതെന്തായാലും ഒരു ചങ്കുറപ്പാണ്.അതിലും വലുതാണ് മുന്നു സിനിമകളുടേയും മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍.ഇന്നു കണ്ടു നാളെ ഓര്ക്കാത്തതാണു ഇവയെങ്കിലും തുടക്കത്തില്‍ തന്നെ മുടക്കുമുതല്‍ കിട്ടി എന്നതു തന്നെ വലിയൊരു വിജയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: