കല്‍പ്പറ്റ: യത്തീംഖാനയിലെ ഏഴ് വിദ്യാര്‍ത്ഥിനികളുടെ പീഡനക്കേസില്‍ ഇന്ന് തിരിച്ചറിയല്‍ പരേഡ് നടക്കും. കല്‍പ്പറ്റ പോക്സോ കോടതിയിലാണ് പരേഡ്. ഇതിനിടെ കേസ് അട്ടിമറിക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നു. പ്രതികളുടെ ഉന്നതബന്ധവും കൂടുതല്‍ ആളുകള്‍ പ്രതിയാകുമെന്ന കാരണത്താലുമാണ് കേസ് ആറ് പ്രതികളില്‍ ഒതുക്കുന്നത്. കൂടുതല്‍ പേരെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെട്ടിരുന്നു.
മറ്റ് കുട്ടികളുടെ ദൃശ്യങ്ങളും പ്രതികളുടെ മൊബൈലില്‍ ഉള്ളതായും പറഞ്ഞിരുന്നു. മൊബൈല്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഇതുവരെ നടന്നില്ല. സ്ഥാപനത്തിനകത്തും പീഡനം നടന്നതായി പ്രതികളുടെ ബന്ധുക്കള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഉന്നത ഇടപെടല്‍ മൂലം അന്വേഷണം നിര്‍ത്തിവെച്ചിരിക്കുകയാണ്.
സ്ഥാപനത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥിനികളെയും കൗണ്‍സലിംഗിന് വിധേയമാക്കണമെന്ന നിര്‍ദ്ദേശവും നടപ്പിലായില്ല. നാസര്‍, ജുലൈബ്, അഷ്കര്‍, ജുനൈദ്, റാഫി, മുസ്തഫ എന്നീ പ്രതികളാണ് റിമാന്റിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: