സോള്‍: ഫിഫ അണ്ടര്‍ 20 ലോകകപ്പ് ഫുട്ബോളിന് ഇന്ന് കൊടിയിറങ്ങും. ഫൈനലില്‍ വെനസ്വേല ഇംഗ്ലണ്ടുമായി ഏറ്റുമുട്ടും. ഇരുടീമുകളും ആദ്യമായാണ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കളിക്കാനിറങ്ങുന്നത്.
സെമിയല്‍ ഉറുഗ്വെയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തകര്‍ത്താണ് വെനസ്വേല കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ രണ്ടാം തവണ കളിക്കാനെത്തിയാണ് വെനസ്വേല അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്. 2009-ലാണ് ആദ്യമായി ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. അന്ന് രണ്ടാം റൗണ്ടില്‍ പുറത്തായി.
രണ്ടാം സെമിയില്‍ ഇറ്റലിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇംഗ്ലണ്ട് ഫൈനലിലേക്ക് കുതിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: