അഴീക്കോട്: എന്റെ ഗ്രാമം ചാരിറ്റബിള്‍ ട്രസ്റ്റ് എസ്എസ്എല്‍സിക്ക് മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് കിട്ടിയതും സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷയില്‍ 95 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് കിട്ടിയതുമായ അഴീക്കോട് സ്വദേശികളായ മുഴുവന്‍ വിദ്യാര്‍ഥികളെയും ജൂണ്‍ 11 ന് അനുമോദിക്കുന്നു. ചടങ്ങില്‍ പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന് ഡോ.എം.കെ.സതീഷ് കുമാര്‍, ശൗര്യചക്ര പി.വി.മനേഷ്, കണ്ണൂരിലെ ആദ്യ വനിതാ പ്രിന്‍സിപ്പല്‍ എസ്ഐ മല്ലിക എന്നിവരെ ആദരിക്കും.
അക്ലിയത്ത് എല്‍പി സ്കൂളില്‍ രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടി കെ.എം.ഷാജി എംഎല്‍എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് കുടുവന്‍ പത്മനാഭന് അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: