കരുവാരകുണ്ട്: കാടിറങ്ങുന്ന കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ തമ്പടിച്ച് റബ്ബറടക്കമുള്ള കാര്‍ഷിക വിളകള്‍ നാശം വരുത്തുന്നു.
കുണ്ടോട റോസ് മൗണ്ട് എസ്റ്റേറ്റിലെ രണ്ടര വര്‍ഷം പ്രായമായ രണ്ടായിരത്തി അഞ്ഞൂറോളം റബ്ബര്‍തൈകളാണ് രണ്ടുദിവസം കൊണ്ട് ഇവനാശം വരുത്തിയത്. കൂട്ടമായെത്തുന്ന കാട്ടാനകളെ കൃഷിയിടങ്ങളില്‍ നിന്ന് പ്രതിരോധിക്കുവാന്‍ കര്‍ഷകരും കര്‍ഷക തൊഴിലാളികളും പാടുപെടുകയാണ്. കഴിഞ്ഞ ദിവസം പകല്‍ കുണ്ടോട എസ്റ്റേറ്റ് ബംഗ്ലാവിന്റെ മുറ്റത്തെത്തി ഭീതി പരത്തിയ കൊമ്പന് മണിക്കൂറുകള്‍ക്കു ശേഷമാണ് അവിടം വിട്ടുപോയത്.
സൈലന്റ്വാലി ബഫര്‍സോണില്‍ ഉള്‍പ്പെട്ട കൂമ്പന്‍ മലവാരത്തുനിന്നാണ് കാട്ടാനകള്‍ കൃഷിയിടങ്ങളിലേക്കെത്തുന്നത്.
കഴിഞ്ഞയാഴ്ച കക്കറയിലെ ജനവാസകേന്ദ്രത്തിലെത്തിയ കാട്ടാനകള്‍ വന്‍ കൃഷിനാശം വരുത്തിയിരുന്നു.
കുണ്ടോടയിലെ വനാതിര്‍ത്തികളില്‍ കര്‍ഷകരുടെ ചിലവില്‍ നിര്‍മ്മിച്ചിരിക്കുന്ന സോളാര്‍ വേലി തകര്‍ത്താണ് ഇവ കൃഷിയിടങ്ങളില്‍ പ്രവേശിക്കുന്നത്. വനംവകുപ്പ് നിസംഗത വെടിഞ്ഞ് വന്യമൃഗശല്യത്തില്‍ നിന്നും കര്‍ഷകരെയും കൃഷിയിടങ്ങളെയും സംരക്ഷിക്കണമെന്നും കാട്ടാനകള്‍ നാശം വരുത്തിയ കാര്‍ഷിക വിളകളുടെ നഷ്ടം കണക്കാക്കി നല്‍കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: