മലപ്പുറം: സംസ്ഥാനത്തെ വിവിധ ആശുപത്രികള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയ പ്രതിക്ക് തടവും പിഴയും.
മലപ്പുറം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. ആശുപത്രികളിലെത്തി രോഗികളുടേയും കൂട്ടിരിപ്പുകാരുടെയും ആഭരണങ്ങളും പണവും മൊബൈല്‍ ഫോണും കവര്‍ന്ന തിരൂര്‍ തൃപ്രങ്ങോട് നായ്ക്കാന്മാര്കുന്ന് വീട്ടില്‍ ബഷീര്‍(40)നെയാണ് ശിക്ഷിച്ചത്. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ 2016 ഡിസംബര്‍ 21ന് രാത്രി ഉറങ്ങുകയായിരുന്ന കുട്ടിയുടെ മാലമോഷ്ടിച്ച കേസിലാണ് ബഷീര്‍ പിടിയിലായത്.
അന്വേഷണത്തില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ഇയാള്‍ മോഷണം നടത്തിയതായി തെളിഞ്ഞു.
മലപ്പുറം എസ്ഐ ബി.എസ്.ബിനുവിന്റെ നേതൃത്വത്തില്‍ എസ്.എ.മുഹമ്മദ് ഷാക്കിര്‍, എന്‍.എം.അബ്ദുള്ള ബാബു എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: