പൂക്കോട്ടുംപാടം: അമരമ്പലം സഹകരണ ബാങ്കിലെ പ്യൂണ്‍ നിയമനത്തിലെ സ്വജനപക്ഷപാതപരമായ തിരുമാനത്തില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്നു.
കഴിഞ്ഞ ദിവസം ബാങ്കിലെ നിയമനത്തിനെതിരെ ഒരു സംഘം ഉദ്യോഗാര്‍ഥികള്‍ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിരുന്നു.
നിയമനത്തിനുള്ള ഇന്റര്‍വ്യൂ നടക്കുന്നതിന് മുന്‍പേ നിയമിച്ച ആളുകളുടെ പേരുകള്‍ സോഷ്യല്‍ മീഡിയ വഴി പുറത്തുവന്നുയെന്നായിരുന്നു പരാതി.
മുതിര്‍ന്ന നേതാവിന്റെയും ബാങ്ക് പ്രസിഡന്റിന്റെയും താല്പര്യങ്ങള്ക്ക് അനുസരിച്ചാണ് നിയമനങ്ങള്‍ നടന്നത്.
അമരമ്പലം കോണ്ഗ്രസ്സിലോ യുഡിഎഫിലോ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലോ ചര്‍ച്ച ചെയുകയോ മറ്റുള്ളവരുമായി കുടിയാലോചിക്കുകയോ ഉണ്ടായിട്ടില്ല.
കോണ്‍ഗ്രസിനെ നശിപ്പിക്കുന്ന മുതിര്‍ന്ന നേതാക്കളുടെ ഇത്തരം പ്രവണതകള്‍ക്കെതിരെ തുടര്‍ന്നും ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകുവാനാണ് തിരുമാനമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
യോഗത്തില്‍ പാര്‍ലമെന്റ് സെക്രട്ടറി പ്രബീഷ് ചെട്ടിപ്പാടം, മണ്ഡലം ഭാരവാഹികളായ മനോജ് തേള്‍പ്പാറ, ഷിന്റോ, ജംഷി കോരംകണ്ടന്, അഖില്‍ കൂറ്റമ്പാറ, പ്രവീണ്‍ പുളക്കല്‍, സജീവ് ചുള്ളിയോട്, ഫര്ഹാന് തോട്ടേക്കാട്, അഡ്വ.യാസിര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: