തിരൂരങ്ങാടി: തെന്നല പഞ്ചായത്തിലെ മൂച്ചിതറ അയ്യപ്പന്‍കാവ് ക്ഷേത്രത്തിന്റെ തറയും ഉപദേവതാസ്ഥാനങ്ങളും കഴിഞ്ഞ രാത്രി സാമൂഹ്യവിരുദ്ധര്‍ അടിച്ചുതകര്‍ത്തു. ക്ഷേത്ര നമസ്കാര മണ്ഡപവും തകര്‍ത്ത് മണിക്കിണറില്‍ നിക്ഷേപിച്ചിട്ടുണ്ട്.
തെന്നലയിലെ ചിരപുരാതന ക്ഷേത്രമായ മുച്ചിതറ അയ്യപ്പന്‍കാവ് ക്ഷേത്രത്തിന്റെ പരിപാലന ചുമതല മൂന്ന് ഊരാളന്മാര്ക്കായിരുന്നു. ഇപ്പോള്‍ ഭക്തജനങ്ങളുടെ സമിതി രൂപീകരിച്ച് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയായിരുന്നു.
ക്ഷേത്ര നവീകരണത്തെ തടസപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് അക്രമമുണ്ടായതെന്ന് വിശ്വാസികളും ക്ഷേത്രപരിപാലന സമിതിയും ആരോപിച്ചു.
ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് ടി.വി.രാമന്, കെ.പി.വല്‍സരാജ്, സി ജയദേവന് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. പ്രദേശത്തെ സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കുവാനുള്ള ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിലെന്നും അക്രമികളെ ഉടന്‍ പിടികൂടണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. തിരുരങ്ങാടി പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: