ന്യൂദല്‍ഹി : ചെറുകിട- ഇടത്തരം കമ്പനികളുടെ ഓഹരികള്‍ക്ക് നേട്ടം. ഏഴു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് ഓഹരിവിലകളില്‍ ഇത്തരം കമ്പനികള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ച വെയ്ക്കുന്നത്. ചെറുകിട കമ്പനികള്‍ ബിഎസ്ഇയില്‍ 37 ശതമാനവും, മധ്യനിരക്കമ്പനികള് 33 ശതമാനം വളര്‍ച്ചയുമാണ് നേടിയത്.
ചെറുകിട- മധ്യനിരക്കമ്പനികളുടെ 862 ഓഹരികളില്‍ 431 എണ്ണവും 30 ശതമാനത്തിലധികം വളര്‍ച്ച കൈവരിക്കാനായിട്ടുണ്ട്. ഇതിനു മുമ്പ് 2015ല്‍ ചെറുകിട നിക്ഷേപ കമ്പനികള്‍ 53 ശതമാനവുംമധ്യനിര നിക്ഷേപ കമ്പനികള്‍ 50 ശതമാനവും വളര്‍ച്ചയുമാണ് നേടിയത്. അതിനുശേഷം 2016-17ലാണ് ഇത്രയും ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: