കാസര്‍കോട്: പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവം വ്യാപക പ്രധിഷേധം. ബിജെപി നേതാക്കള്‍ പോലീസ് സ്റ്റേഷന് ഉപരോധിച്ചു.ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. കാസര്‍കോട് ചൗക്കി സിപിസിആര്‍ഐ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സിപിസിആര്‍ഐയിലെ കാന്റീന് ജീവനക്കാരനായ കേശവ മനോരമ ദമ്പതികളുടെ മകന് കാസര്‍കോട് ടൗണിലെ ഓട്ടോ ഡ്രൈവര്‍ സന്ദീപ് (28) ആണ് മരിച്ചത്. ബീരന്ത് വയലില്‍ വെച്ച് കസ്റ്റഡിയിലെടുക്കുന്നതിനിടെ സന്ദീപിനെ പോലീസ് ചവിട്ടിയിരുന്നതായും, ഇതാണ് മരണത്തിന് കാരണമെന്നും സന്ദീപിന്റെ സഹോദരനും സേവാഭാരതിയുടെ ആംബുലന്‍സ് ഡ്രൈവറുമായ ദീപക് പറഞ്ഞു. സന്ദീപിനൊപ്പം കസ്റ്റഡിയിലെടുത്തിരുന്ന ചട്ടഞ്ചാലിലെ ബാലകൃഷ്ണന്, മൊഗ്രാലിലെ റസാഖ്, ആര്‍ഡി നഗറിലെ രണദീപ് രാജ് എന്നിവരേയും പോലീസ് മൂന്നാംമുറയ്ക്ക് വിധേയമാക്കി. മരണത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥന്മാര്ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ല പ്രസിഡന്റ് അഡ്വ.കെ. ശ്രീകാന്ത്,ജന.സെക്രട്ടറി എ.വേലായുധന്, കാസര്‍കോട് മണ്ഡലം പ്രസിഡന്റ് സുധാമഗോസാഡ, ജന.സെക്രട്ടറി ഹരീഷ് നാരംപാടി, ഉദുമ മണ്ഡലം ജന.സെക്രട്ടറി എന്‍.ബാബുരാജ്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.പി.ഹരീഷ്, ജില്ലാ പ്രസിഡന്റ് പി.ആര്.സുനില്‍, ജില്ല ജനസെക്രട്ടറിമാരായ രാജേഷ് കൈന്താര്‍, ധനഞ്ജയന് മധൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന് ഉപരോധിച്ചു. കഴിഞ്ഞ കുറേനാളുകളായി കാസര്‍കോട് ഉണ്ടായ സംഭവത്തില്‍ പ്രതികളെന്നാരോപിക്കുന്നവര് താമസിക്കുന്ന പ്രദേശങ്ങളില്‍ പോലീസ് അധിക്രമങ്ങള്‍ രാത്രികാലങ്ങളില്‍ വര്‍ധിച്ചുവരുന്നതായി ആരോപണമുണ്ട്. പ്രതികളെ കസ്റ്റഡിയിലെടുക്കനെന്ന വിധേന രാത്ര എത്തുന്ന പോലീസ് സംഘം വീടുകള്‍ കയറി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ക്രൂരമായി മര്‍ദ്ദിക്കുകയും, അശ്ലീലം ഭാഷയില്‍ സംസാരിക്കുകയും ചെയ്യുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. പരാതി നല്കിയാല് കള്ളക്കേസുകള്‍ എടുത്ത് പീഡിപ്പിക്കുമെന്ന ഭീഷണിയും ഭയവും കാരണം പരാതിയുമായി മുന്നോട്ട് വരാന്‍ ആരും തയായ്യാറാവുന്നില്ല.
കൊലയാളികളെ സമൂഹമാകെ ഒറ്റപ്പെടുത്തുമ്പോള്‍ പോലീസ് മാത്രം ജില്ലയില്‍ വര്‍ഗീയ സംഘര്‍ഷം പടര്‍ത്തണമെന്ന തരത്തിലാണ് പോലീസിന്റെ ഭാഗത്തുനിന്നുള്ള നടപടികളെന്ന് നാട്ടുകാര്‍ പറയുന്നു. കാസര്‍കോട് ടൗണ്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള ഒരു സംഘം പോലീസ് വീടുകളില്‍ കയറി നിരപരാധികളെ വേട്ടയാടികൊണ്ടിരിക്കുകയാണ്. അതിന്റെ തുടര്‍ച്ചയാണ് ഇന്നലെയുണ്ടായ യുവാവിന്റെ മരണവും. പോലീസ് പീഡനം ഭയന്ന് പലരും മാറിതാമസിക്കേണ്ട അവസ്ഥയാണ് നഗരത്തിലുള്ളത്. നിരപരാധികളെ പോലീസ് പീഡിപ്പിക്കുന്നതില്‍ വ്യാപകമായ പ്രധിഷേധം ഉയര്‍ന്നിട്ടുണ്ട്. പോലീസ് കസ്റ്റഡിയില്‍ സന്ദീപ് കൊല്ലപ്പെട്ടതറിഞ്ഞ് നിരപധിപേരാണ് പോലീസ് സ്റ്റേഷന് പരിസരത്തും ജനറല്‍ ആശുപത്രിയിലും തടിച്ചുകൂടിയത്. പോലീസ് നടപടിയില്‍ ജില്ലയില്‍ വ്യാപക പ്രധിഷേധമാണ് അലയടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: