കണ്ണൂര്‍: യുവ നടന് ആസിഫ് അലി വിവാഹിതനായി. കണ്ണൂര്‍ താണ മെഹസില്‍ എ.കെ.ടി.ആസാദ്- മുംതാസ് ദമ്പതികളുടെ മകള്‍ സമയാണ് ജീവിത പങ്കാളി. കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ ഇന്നലെ നടന്ന വിവാഹചടങ്ങില്‍ സിനിമാ-രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു. തൊടുപുഴ മുന്‍ മുനിസിപ്പല്‍ ചെയര്മാന് എം.പി.ഷൗക്കത്തലി- മോളി ദമ്പതികളുടെ മകനാണ് ആസിഫ് അലി. വിവാഹ സല്‍ക്കാരം 30 നു വൈകിട്ട് 6 ന് തൊടുപുഴ മാടപ്പറമ്പില്‍ റിസോര്‍ട്ടില്‍ നടക്കും. ചലച്ചിത്രരംഗത്തെ സുഹൃത്തുക്കള്‍ക്കായുള്ള വിവാഹ സല്‍ക്കാരം ജൂണ്‍ ഒന്നിന് നെടുമ്പാശേരി സിയാല്‍ ഓഡിറ്റോറിയത്തിലാണ്. കോഴിക്കോട് പ്രോവിഡന്‍സ് വിമന്‍സില്‍ ഒന്നാംവര്‍ഷ ബിബിഎ വിദ്യാര്‍ഥിനിയാണു സമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: