ചക്കരയുമ്മ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച്, നിരവധി കുടുംബചിത്രങ്ങളുടെ വിജയതരംഗം സൃഷ്ടിച്ച സംവിധായകന് സാജന് ഒരു നീണ്ട ഇടവേളയ്ക്കുശേഷം ഒരുക്കുന്ന ചിത്രമാണ് പ്രോഗ്രസ് റിപ്പോര്‍ട്ട്.
യുവതാരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്കുന്ന ചിത്രം കൊച്ചു മാവേലി ഫിലിംസിന്റെ ബാനറില്‍ ശെല്വന് തമലം ആണ് നിര്‍മിക്കുന്നത്. നിയാസ്, കിഷോര്‍, അനന്തു, സുരാജ് വെഞ്ഞാറമൂട്, സുധീഷ്, സിദ്ധിഖ്, ലാലു അലക്സ്, പി. ശ്രീകുമാര്‍, കലാശാല ബാബു, ടി.പി. മാധവന്, മയൂഖ നായര്‍, ശ്രദ്ധ, ഗീത, നദിയാ മൊയ്തു, കെപിഎസി ലളിത, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് പ്രോഗ്രസ് റിപ്പോര്‍ട്ടിലെ പ്രധാന താരങ്ങള്‍.
മകനാകാന്‍ വയറ്റില്‍ ജനിക്കണമെന്നില്ല. മനസില്‍ പിറന്നാലും മതിയെന്ന ഒരു വിശ്വാസത്തെ പശ്ചാത്തലമാക്കി രണ്ട് സംസ്കാരത്തിന്റെ സമന്വയമാണ് സാജന് ഈ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. കേരളീയ സാഹചര്യത്തില്‍ ജനിച്ച ഒരു കുട്ടി കോയമ്പത്തൂരില്‍ വളരെ യാദൃച്ഛികമായി മറ്റൊരു കുടുംബത്തില്‍ വളരുമ്പോള്‍ ഉണ്ടാവുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ് പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ചിത്രീകരിക്കുന്നത്. ഏറെ അഭിനയപ്രാധാന്യമുള്ള ഈ കുട്ടിയെ മാസ്റ്റര്‍ അരുണ്‍ ശെല്‍വം അവതരിപ്പിക്കുന്നു.
എം.എസ് സുനില്‍ കുമാര്‍, പി. എന്‍. അജയ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നവാസ് നിര്‍വഹിക്കുന്നു. ഒഎന്‍വി, വിനോദ് സുദര്ശന്, പേരമംഗലം ശിവദാസ് എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് ജി. കെ. ഹരീഷ് മണിയാണ്. കെ. ജെ. യേശുദാസ്, എം. ജി. ശ്രീകുമാര്‍, ജി. കെ. ഹരീഷ് മണി, മോഹന്‍, റിമി ടോമി, സരിത രാജീവ്, അഖിലാ ആനന്ദ്, അനുപമ എന്നിവരാണ് ഗായകര്‍. കല: ഷിബു പഴഞ്ചിറ, മേക്കപ്പ്: ലാല്‍ കരമന, വസ്ത്രാലങ്കാരം: നാഗരാജന് വേളി, സ്റ്റില്‍സ്: മഞ്ജു ആദിത്യ, അസോസിയേറ്റ് ഡയറക്ടര്‍: ഷാജി ആലുവ, പ്രൊഡക്ഷന്‍ മാനേജര്‍: ശ്യാം സരസ്, ലെനിന് അനിരുദ്ധന്, പ്രൊഡക്ഷന്‍ കണ്ട്രോളര്: ഹരി വെഞ്ഞാറമൂട്. പിആര്‍ഒ: ദിനേശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: