ആടുജീവിതം എന്ന നോവലിലൂടെ ശ്രദ്ധേയനായ ബെന്യാമിന്റെ ഇ.എം.എസും പെണ്‍കുട്ടിയും എന്ന ചെറുകഥ സിനിമയാകുന്നു. വിദേശത്തുള്ള ഒരു മലയാളി യുവാവിന്റെ കാറില്‍ ഒരു പെണ്‍കുട്ടി വന്നുപെടുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ഈ കഥയില്‍ ബെന്യാമിന് പറയുന്നത്.
2010ല്‍ പുറത്തിറങ്ങിയ ഇഎംഎസും പെണ്‍കുട്ടിയും എന്ന കഥാസമാഹാരത്തിലെ പ്രധാന കഥയ്ക്ക് ചലച്ചിത്രഭാഷ്യം നല്‍കുന്നത് ടെലിവിഷന്‍ പ്രോഗ്രാം നിര്‍മാതാവായ റഫീഖ് റാവുത്തരാണ്. ശ്രീനിവാസന്, നരേന്, കനിഹ, ഇന്നസെന്റ് എന്നിവര്‍ പ്രധാനവേഷങ്ങളെ അവതരിപ്പിക്കുന്നു. ഇളയരാജയാണ് സംഗീതസംവിധാനം. ഛായാഗ്രഹണം ജയാനന്‍ വിന്‍സന്റ്. ക്രിസ് സിനിമാസിന്റെ ബാനറില്‍ സന്തോഷ് ഒറ്റപ്പള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കേരളത്തിലും അമേരിക്കയിലുമായാണ് ചിത്രീകരണം.
പത്തനംതിട്ട കുളനട നെട്ടൂര്‍ സ്വദേശിയായ ബെന്നി ഡാനിയേല്‍ എന്ന ബെന്യാമിന് 1992 മുതല്‍ ബഹ്റൈനിലാണ് ജോലി ചെയ്യുന്നത്. 2009ല്‍ മികച്ച നോവലിനുള്ള കേരളാ സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ആടു ജീവിതം സൗദി അറേബ്യയിലെ മരുഭൂമിയില്‍ ആടുമേയ്ക്കാന്‍ നിയോഗിക്കപ്പെട്ട് ജീവിതം ദുരിതത്തിലായ രണ്ട് മലയാളി യുവാക്കളുടെ കഥയാണ് പറയുന്നത്. ഈ നോവല്‍ ചലച്ചിത്രമാക്കാന്‍ സംവിധായകന് ബ്ലെസി ഒരുക്കം നടത്തിവരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: