ബ്യൂട്ടിഫുളിന് ശേഷം അനൂപ് മേനോനും മേഘ്നരാജും വീണ്ടും ഒന്നിക്കുന്നു. ജിതിന് ആര്‍ട്സിന്റെ ബാനറില്‍ തോമസ് ശക്തികുളങ്ങര നിര്‍മ്മിച്ച് അജി ജോണ്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ‘നമുക്ക് പാര്‍ക്കാനി’ലൂടെയാണ് താര പുനഃസമാഗമം.
പുതിയ ചിത്രത്തില്‍ ഡോക്ടറുടെ വേഷത്തിലാണ് അനൂപ് രംഗത്തെത്തുന്നത്. അനൂപിന്റെ ഭാര്യയായി രംഗത്തെത്തുന്ന മേഘ്ന പ്രൈമറി ടീച്ചറുടെ വേഷമാണ് ചെയ്യുന്നത്. ജയന് സുനോജ് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ സംഗീതം രതീഷ് വേഗയുടേതാണ്. മേഘ്നയും അനൂപും ആദ്യമായി ഒന്നിച്ചഭിനയിച്ച ‘ബ്യൂട്ടിഫുള്‍’ ഗാനങ്ങള്‍കൊണ്ടും കഥാപ്രമേയംകൊണ്ടും പ്രക്ഷേക ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: