മണ്ണാര്‍ക്കാട് : അട്ടപ്പാടി താഴെമുളിയൂരിലെ സുബ്രഹ്മണ്യന് -രാജമ്മ ദമ്പതികളുടെ മകള്‍ ശോഭന(24)യെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപെടുത്തിയ കേസില്‍ അട്ടപ്പാടി താഴെമൂളിയിലെ സുധാനിവാസില്‍ രതീഷ്കുമാറി(34)നെയാണ് എസ്.സി.എസ്.ടി സ്പെഷ്യല്കോര്ട്ട് ജഡ്ജി സുരേഷ് കുമാര്‍ ശിക്ഷവിധിച്ചത്.
2008 ഏപ്രില്‍ 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൊള്ളലേറ്റ ശോഭനയെ ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സിചെങ്കിലും 2008 ജൂണ്‍ 22 മരിച്ചു.
കേസില്‍ പ്രതിയുടെ അച്ഛന് രാജപ്പനും, അമ്മ രങ്കമയും പ്രതിചേര്‍ക്കപ്പെട്ടിരുന്നെങ്കിലും അവര്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കാന്‍ സാധിക്കാത്തതിനാല്‍ കോടതി വെറുതെ വിട്ടു. അട്ടപ്പാടി അഹാഡ്സിലെ ജീവനക്കാരിയായിരുന്ന ശോഭനയെ 2006ലാണ് രതീഷ്കുമാര്‍ കല്യാണം കഴിച്ചത്.
ശോഭനയുടെ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് ഏഴു വര്‍ഷം കഠിനതടവും 10000രൂപ പിഴയും വിധിച്ചു.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്.ഉദയകുമാര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: