വടക്കഞ്ചേരി : മേഖലയില്‍ രാത്രികളില്‍ അനുമതിയില്ലാതെ അനധികൃതമായി മണ്ണ് കടത്തികൊണ്ടിരുന്ന ആറ് വാഹനങ്ങള്‍ റവന്യൂസ്ക്വാഡ് പിടികൂടി. രണ്ട് ടോറസുകളും, നാല് ടിപ്പറുകളും കഴിഞ്ഞ രാത്രിയില്‍ തഹസില്‍ദാര്‍ എം.കെ.അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
ടോറസുകള്‍ അണയ്ക്കപ്പാറയില്‍ വെച്ചും, ടിപ്പറുകള്‍ മംഗലം ഫയര്‍സ്റ്റേഷനു സമീപവും വെച്ചാണ് പിടികൂടിയത്. വടക്കഞ്ചേരി, കാളാംകുളം, തേനിടുക്ക്, കിഴക്കഞ്ചേരി ഭാഗങ്ങളില്‍ നിന്നുമാണ് എല്ലാ ദിവസവും രാത്രിയില്‍ നൂറുകണക്കിന് ലോഡ് മണ്ണ് യാതൊരു രേഖകളും ഇല്ലാതെ കടത്തി കൊണ്ടു പോകുന്നത്. രാത്രി പതിനൊന്നു മുതല്‍ പുലര്‍ച്ചെ അഞ്ച് അഞ്ചര വരെയാണ് മണ്ണ് കടത്തുന്നത്.
മണ്ണ് കടത്തുന്ന വിവരം നാട്ടുകാര്‍ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും അവര്‍ തിരിഞ്ഞു പോലും നോക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. പിടികൂടിയ ടോറസുകള്‍ വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലും, ടിപ്പറുകള്‍ ആലത്തൂര്‍ താലൂക്ക് ഓഫീസ് പരിസരത്തും സൂക്ഷിച്ചിരിക്കുയാണ്.
അനധികൃതമായി മണ്ണ് കടത്തിയതിനെതിരെ നടപടി സ്വീകരിക്കുന്നതിന് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് റിപ്പോര്‍ട്ട് നല്കി. വാഹനങ്ങള്‍ പിടികൂടാന്‍ തഹസില്‍ദാര്‍ക്ക് പുറമെ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി ജനാര്ദ്ദനന്, വില്ലേജ് ഓഫീസര്‍ സുനിത വിനോദ് പണിക്കര്‍, സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ സിന്ധു, ജീവനക്കാരായ സുരേഷ് ബാബു, ബിനു വര്‍ഗ്ഗീസ്, അബ്ദുള്‍ അസീസ്, മോഹ9ദാസ്, സതീഷ് എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: