പാലക്കാട്: മഴക്കാല രോഗങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടുകൂടി പാലക്കാട് നഗരസഭ കൗണ്‍സിലറുടെ നേതൃത്വത്തില്‍ സുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
പാലക്കാട് നഗരഭയില്‍ ഉള്‍പ്പെടുന്നതും നഗരത്തിനെ കേന്ദ്രീകരിച്ച് അഴുക്കുച്ചാലുകള്‍ സുചീകരിക്കുക എന്നതാണ് അടിസ്ഥാന ലക്ഷ്യം.
അഴുക്കുചാലുകള്‍ നിറഞ്ഞ് വെള്ളം റോഡിലേക്ക് ഒഴുകി പോവുന്നത് ഗാഗത തടസ്സം സൃഷ്ടിക്കുന്നു. ഡെങ്കിപ്പനി, വയറിളക്കം തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്നതിനു കാരണമാവുന്നു.താല്‍ക്കാലിക പരിഹാരത്തിനായി ചാലുകള്‍ നിറയുന്ന പക്ഷം തൊഴിലാളികള്‍ വൃത്തിയാക്കുമെന്നും നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: