ഒറ്റപ്പാലം: ഐഎസ്ഒ.നിലവാരത്തിലുള്ള ഉന്നത സൗകര്യങ്ങളൊരുക്കി ഒറ്റപ്പാലം ആര്‍ടിഓഫീസ് മിനി സിവില്‍ സ്റ്റേഷനിലേക്കു പ്രവര്‍ത്തനം മാറ്റുന്നു.നഗരത്തിലെ എസ്.ബി.ഐ കെട്ടിടത്തില്‍ നിന്നും കണ്ണിയം പുറത്തുള്ള മിനി സിവില്‍ സ്റ്റേഷനിലെ വിശാലമായ സൗകര്യങ്ങളിലേക്കാണു ഓഫീസ് പ്രവര്‍ത്തനം മാറ്റുന്നത്.
ഓഫീസ് മാറ്റം സംബന്ധിച്ച് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി കഴിഞ്ഞു.13മുതല്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തനം ആരംഭിക്കും.പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ച ഓഫീസും, പൊതുജനങ്ങള്‍ക്കു ഇരിപ്പിട സൗകര്യവും,മറ്റ് അടിസ്ഥാന സൗകര്യങ്ങളും പൂന്തോട്ടവും മറ്റും ഒരുക്കി ഐഎസ്ഒ.നിലവാരത്തിനു കിടപിടിക്കുന്ന രീതിയിലാണു പുതിയഓഫീസ്പ്രവര്ത്തനവും സൗകര്യങ്ങളും സജ്ജമാക്കിയിരിക്കുന്നത്.
മൂന്നു വര്‍ഷം മുമ്പാണു ഒറ്റപ്പാലത്തെ മിനി സിവില്സ്റ്റേഷന് യാഥാര്‍ത്ഥ്യമായത്.ആര്.ടി.ഓഫീസടക്കം 15ഓളം സര്‍ക്കാര്‍ ഓഫീസുകളാണു മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.എന്നാല്‍ ഓഫീസ് മാറ്റുന്നതിനു കാലതാമസം നേരിട്ടു.അഞ്ചു നിലയുള്ള മിനി സിവില്‍ സ്റ്റേഷനില്‍ ഒന്നും രണ്ടും നിസകളിലായാണ് ഓഫീസ് പ്രവര്‍ത്തിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: