പാലക്കാട് : കാരുണ്യ ബെനവലന്റ് ഫണ്ട് മുഖേനെ നിര്‍ധനരായ 2735 രോഗികളുടെ ചികിത്സയ്ക്കായി 2016-17-ല്‍ 34.65 കോടി നല്കി. കാരുണ്യ-കാരുണ്യപ്ലസ് ലോട്ടറി ടിക്കറ്റുകളുടെ വില്പനയിലൂടെ ജില്ല സമാഹരിച്ച 971.11കോടിയില്‍ നിന്നാണ് ധനസഹായം അനുവദിച്ചതെന്ന് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ എസ്.ജി.ശര്‍മ്മ അറിയിച്ചു.
തലച്ചോറ് -കരള്‍, സംബന്ധമായ രോഗങ്ങള്‍, ഹൃദ്രോഗം , ഹീമോഫീലിയ, കാന്‍സര്‍ എന്നിവയുടെ ചികിത്സ, ശസ്ത്രക്രിയ, കൂടാതെ പാലിയെറ്റീവ് ചികിത്സയ്ക്കും രണ്ട് ലക്ഷം വരെ ധനസഹായം നല്‍കുന്നതിനാണ് കാരുണ്യ ബെനവലന്റ് ഫണ്ട്.
ബി.പി.എല്‍ വിഭാഗത്തിനും മുന്ന് ലക്ഷം വരെ വരുമാനമുള്ള എ.പി.എല്‍. വിഭാഗത്തിനും അപേക്ഷിക്കാം. സര്‍ക്കാര്‍ ആസുപത്രികളിലും സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള സ്വകാര്യ-സ്വാശ്രയ ആശുപത്രികളിലും ഈ രോഗങ്ങള്‍ക്ക് ശസ്ത്രക്രിയയും അനുബന്ധ ചികിത്സയും നടത്തുന്നതിനാണ് ധനസഹായം നല്‍കുന്നത്.
കൂടാതെ മാരകമല്ലാത്ത രോഗങ്ങള്‍ കാരണം ആശുപത്രിയില്‍ കിടത്തി ചികിത്സിക്കുന്നവര്‍ക്ക് ഒറ്റത്തവണ ചികിത്സാ ധനസഹായമായി 5000 രൂപ വരെ ലഭിക്കും. തുക നേരിട്ട് ആശുപത്രികള്‍ക്കാണ് കൈമാറുക.
പദ്ധതി സംബന്ധിച്ച കൂടുതല്‍ വിവരവും ജില്ലയില്‍ കാരുണ്യ പദ്ധതിയിലുള്‍പ്പെട്ട സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളുടെ പട്ടിക, അപേക്ഷോ ഫോം എന്നിവയും സമൃൗി്യമ.സലൃമഹമ.ഴീ്.ശി ലും ജില്ലാ ലോട്ടറി ഓഫീസിലും ലഭിക്കും.
2016-17-ല്‍ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസ് മുഖേന സ്പെഷല്‍ ഇന്‍സെന്റീവ് ചികിത്സാ സഹായം, മരണാനനന്തര ധനസഹായം, വിവാഹാനുകൂല്യം, പ്രസവാനുകൂല്യം എന്നിവ നല്കി. ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ 39 പേര്‍ക്ക് സ്കോളര്‍ഷിപ്പും വിദ്യാഭ്യാസ അവാര്‍ഡും നല്കി. ക്ഷേമനിധി പെന്‍ഷനുകളും കൃത്യ സമയത്ത് വിതരണം പൂര്‍ത്തിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: