കേരളശ്ശേരി : പഞ്ചായത്തിലെ കുണ്ടളശ്ശേരിയില്‍ വിദേശമദ്യഷാപ്പ് വരുന്നതിനെതിരെ പ്രദേശവാസികള്‍ വീടുക്കള്തോറും കയറി ഇറങ്ങി സ്ഥാപനം വരുന്നതിനെതിരെ ഒപ്പു ശേഖരണം നടത്തുക്കയും, അമ്പലക്കുന്ന് പരിസരത്ത് നിന്ന് കേരളശ്ശേരി പഞ്ചായത്ത് ഓഫീസ് പരിസരം വരെ പ്രകടനം നടത്തുകയും ചെയ്തു.
തുടര്‍ന്ന് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധ യോഗം യുവമോര്‍ച്ച ജില്ലാ സെക്രട്ടറി എ.ബിദിന്‍ ഉദ്ഘാടനം ചെയ്യ്തു. പ്രദേശവാസികളില്‍ നിന്നും ശേഖരിച്ച ഒപ്പുകള്‍ ഉള്‍പ്പെടെ കേരളശ്ശേരി പഞ്ചായത്ത് പരിതിക്കുള്ളില്‍ വിദേശമദ്യഷാപ്പ് വരുന്നതിനെതിരായി മുന്‍കൂര്‍ നടപ്പടി എടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്കി.
വരും ദിവസങ്ങളില്‍ നിയമപരമായും ജനകീയമായും ഇടപ്പെടലുക്കള് നടത്തുമെന്ന് പരിസരവാസിക്കളും ബിജെപി നേതൃത്വവും അറിയിച്ചു.
എന്‍.കെ.വിജയകുമാര്‍, സുനില്‍, ഓമന, സജിത, രാജി, സത്യഭാമ, ദീപ, യമുന, പാഞ്ചാലി, രാജന്, ബാബു തൊണ്ടിയില്‍ നവരത്ന രാജു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: